Malayalam lyrics
ദൂരതാരദീപമേ ഇരുള്‍ ചുഴികളില്‍ സ്നേഹമന്ത്രനാളമായ് സ്വയം എരിയവേ തനിയെ കരയും വാനമ്പാടിതന്‍ ഇളം കവിള്‍ തലോടാം തലോടാം... ദൂരതാരദീപമേ ഇരുള്‍ ചുഴികളില്‍... പാടുകയാണെന്‍ മൗനം ഈ നോവിന്‍ ചില്ലയില്‍ ഉരുകുമൊരുയിരിന്‍ ഗാനം നിറം കെടും നിഴലായ് വെറുതെ വിടരും താഴമ്പൂവു നീ തരൂ തരൂ പരാഗം പരാഗം... ദൂരതാരദീപമേ ഇരുള്‍ ചുഴികളില്‍... നീറുകയാണെന്‍ ജന്മം നീ മായും രാത്രിയില്‍ എരിയുമൊരഴലിന്‍ തിരിയായ് വരം തരും ചിരിയായ് മിഴിനീര്‍ നിറയും നെഞ്ചില്‍ ചായുവാന്‍ വരൂ വരൂ കിനാവേ കിനാവേ... ദൂരതാരദീപമേ ഇരുള്‍ ചുഴികളില്‍ സ്നേഹമന്ത്രനാളമായ് സ്വയം എരിയവേ തനിയെ കരയും വാനമ്പാടിതന്‍ ഇളം കവിള്‍ തലോടാം തലോടാം...
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: ഭാവാർത്ഥം
Song video
- Singer: കെ ജെ യേശുദാസ്
- Film / album: ഭാവാർത്ഥം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Singer: കെ എസ് ചിത്ര