Malayalam lyrics
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാൻ വെമ്പുന്നു നീ (2) മനസ്സിൽ പിടയും കടലിനു പോലും പുതിയൊരു ശോക മുഖം (ദൂരെ...) നിറം ചാർത്തുവാനെന്നെ വിലോലം തലോടുവാൻ തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്റെ ദീപാഞ്ജലി(2) നിലാവിന്റെ നൃത്താഞ്ജലി ( ദൂരേ..) വെയിൽ തൂവലായ് വന്നു മണിപൈതലായ് മെല്ലെ മയങ്ങുന്ന താരാട്ടായ് തുളുമ്പുന്നു നീ (2) നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി കിനാവിന്റെ ദീപാഞ്ജലി (ദൂരേ...)
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: എന്റെ വീട് അപ്പൂന്റേം
- Singer: തങ്കം പ്രേംപ്രകാശ്
- Film / album: എന്റെ വീട് അപ്പൂന്റേം
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Singer: കെ ജെ യേശുദാസ്