Malayalam lyrics
ദൂരേ കരളിലുരുകുമൊരു കദന കന്മദ ഗന്ധം താനേ ഇടറി ഇരുവഴിയേ പിരിയുമൊരരിയോരാത്മ ബന്ധം (ദൂരേ) നേര്‍ത്ത കൈവഴി പോലെ ഒഴുകും ശോക വാഹിനിയായി (2) തടം തല്ലുമീ താന്ത്രതീരത്ത് വന്നെത്തി നാം ഒരേ നൊമ്പരം നമ്മള്‍ ഒരേ ഗദ്ഗതം നമ്മള്‍ കടം കൊണ്ട ചിറകില്‍ മുറിവേറ്റലയും ജന്മങ്ങള്‍ (ദൂരേ ) രാത്രി നിഴലുകള്‍ കോലമെഴുതിയ ശാപ നഗരികളില്‍ (2) ഇരുള്‍പായയില്‍ മൂകമായി തേങ്ങിയോര്‍ നാം വിചാരങ്ങള്‍ പൂവിട്ടും വിഷാദങ്ങള്‍ പങ്കിട്ടും തണുപ്പിന്‍റെ സാന്ത്വനമേല്‍ക്കാതെ നാം തളര്‍ന്നുറങ്ങി (ദൂരെ )
Song details
Music: രവീന്ദ്രൻ
Film/album: കന്മദം
- Singer: കെ ജെ യേശുദാസ്
- Film / album: കന്മദം
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി