Malayalam lyrics
ദൂരേന്നു ദൂരേന്നു വന്നവരേ നിങ്ങള്‍ ആരാരോ ആരാരോ മന്നവരേ (ദൂരേന്നു) ഊരെന്ത് പേരെന്ത് നല്ലവരേ പുത്തന്‍ പട്ടുടുപ്പുമിട്ടു വന്ന വല്ല്യവരേ (ദൂരേന്നു) അഴകിന്റെ പൂന്തോപ്പില്‍ വന്നവരേ ഞാന്‍ ആടിയാല്‍ സമ്മാനം എന്തുതരും ? (അഴകിന്റെ) അറിയാതെ ആട്ടം രസിപ്പവരേ എന്നെ അറിയാതെ ആട്ടം രസിപ്പവരേ എനി- ക്കണിമുത്തുമാലയൊന്നാരു തരും (ദൂരേന്നു) അഭിനന്ദനത്തിന്റെ പൂക്കള്‍ വേണ്ട എനിയ്ക്കനുരാഗസാമ്രാജ്യം വേണ്ടവേണ്ടാ (അഭിനന്ദന) പണമുണ്ടോ പണമുണ്ടോ ചേപ്പിലെങ്ങാന് ഈ പരമമനോഹര നൃത്തം കാണാന്‍ (ദൂരേന്നു)
Song details
വർഷം: 1963
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല
വരികൾ: പാർവതി വേണുഗോപാൽ, ശ്രീദേവി
Album: ചിലമ്പൊലി
- Film / album: ചിലമ്പൊലി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്