Malayalam lyrics
ദേവഗായികേ പാടൂ നീയൊരു രാധാമാധവം ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ് സൂര്യനായകാ പാടൂ നീയൊരു രാഗാരാധന സോമതീർത്ഥങ്ങൾ ചൊരിയും ഞാനൊരു വ്രീളാലോലുപയായ്....... ദേവഗായികേ പാടൂ നീയൊരു രാധാമാധവം ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ്.... ആഹ ഹാ ആഹ ഹാ........ ചാരുതകൾ ഈ താഴ്വരയിൽ അരുണിമകൾ പാകുകയായ് ശ്രീകലകൾ ഈ പൂവുടലിൽ നറുകളഭം പൂശുകയായ് വിധുമുഖീ........പ്രിയസഖീ......... അരികിൽ നീ ഒഴുകിയണയും സ്വയം അടിമുടി തളിരുകൾ ഇനിയൊരു പരിമണമായ് നീ വരം തരൂ...... ദേവഗായികേ പാടൂ നീയൊരു രാധാമാധവം ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ് ആഹ ഹാ ആഹ ഹാ........ മാധുരിയിൽ നവപുളകം ചൂടുകയായ് ആവണിയോ ആതിരയോ നാഗതളിരിലയിൽ തേനൊലിയായ് ഋതുമതീ.........മലർമിഴീ......... ചിറകിടും കനവിൽ വിരിയും സുഖം സിരകളിൽ അനുപമ ഹിമമഴ പൊഴിയുകയായ്.... നീ വരം തരൂ........ സൂര്യനായകാ പാടൂ നീയൊരു രാഗാരാധന സോമതീർത്ഥങ്ങൾ ചൊരിയും ഞാനൊരു വ്രീളാലോലുപയായ്....... ദേവഗായികേ പാടൂ നീയൊരു രാധാമാധവം ജീവവീണയിൽ ഉണരു നീയിനി ചേതോഹാരിണിയായ്
Song video
Song details
Music: ശ്യാം
Film/album: ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ്
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ്
- Composer: ശ്യാം
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ