Malayalam lyrics
ചൊല്ലീടാം സുല്ലു സുന്ദരി വില്ലെടുത്തു തല്ലിടല്ലെ നല്ല പെണ്മണീ അമ്പമ്പോ രംഭയാണിവൾ വമ്പെടുത്തു തുള്ളി വന്ന കൊമ്പനാനയോ മത്തകാമിനി നൃത്തമാടി വാ മുത്തുപോലെ വാ മുത്തമേകിടാം ചിട്ടയോടെ പാട്ടു പാടി കൂട്ടു കൂടി ആട്ടമാടി ഓ ഹൊയ് ചൊല്ലീടാം സുല്ലു സുന്ദരി വില്ലെടുത്തു തല്ലിടല്ലെ നല്ല പെണ്മണീ അമ്പമ്പോ രംഭയാണിവൾ വമ്പെടുത്തു തുള്ളി വന്ന കൊമ്പനാനയോ റോക്ക് ആന്റ് റോളിലോ ബ്രേക്ക് ചോടിലോ റോമിയോമാരായി കൂടിയാട് റോസ്മേരിയോ റോയൽമേരിയോ റോന്തു ചുറ്റി പോകുമീ ചന്ദ്രലേഖയോ കല്യാണീ നില്ലു നാണീ ഹാ മെല്ലെ വാണീ ചൊല്ലു റാണീ തള്ളിയോടി വാ തുള്ളിയാടി വാ തരികിട ചൊല്ല് നില്ല് ചൊല്ല് നില്ല് ചൊല്ലീടാം സുല്ലു സുന്ദരി വില്ലെടുത്തു തല്ലിടല്ലെ നല്ല പെണ്മണീ അമ്പമ്പോ രംഭയാണിവൾ വമ്പെടുത്തു തുള്ളി വന്ന കൊമ്പനാനയോ സൂര്യകാന്തിയേ ആര്യകന്യകേ വീര്യമാർന്ന കൺകളിൽ ശൗര്യമാണോ തണ്ടുകാരിയേ ചെണ്ടുമല്ലിയേ ചുണ്ടിലെന്തു ശുണ്ഠിയോ വെണ്ണിലാവോ ഫോക്കു ഡാൻസോ ഫോറിനാട്ടോ ഫോമിലാടി പോണ ലേഡീ ഉണ്ണിയാർച്ചയോ റാണിഝാൻസിയോ തരികിട നില്ല് ചൊല്ല് നില്ല് ചൊല്ല് ചൊല്ലീടാം സുല്ലു സുന്ദരി വില്ലെടുത്തു തല്ലിടല്ലെ നല്ല പെണ്മണീ അമ്പമ്പോ രംഭയാണിവൾ വമ്പെടുത്തു തുള്ളി വന്ന കൊമ്പനാനയോ മത്തകാമിനി നൃത്തമാടി വാ മുത്തുപോലെ വാ മുത്തമേകിടാം ചിട്ടയോടെ പാട്ടു പാടി കൂട്ടു കൂടി ആട്ടമാടി ഓ ഹൊയ് ചൊല്ലീടാം സുല്ലു സുന്ദരി വില്ലെടുത്തു തല്ലിടല്ലെ നല്ല പെണ്മണീ അമ്പമ്പോ രംഭയാണിവൾ വമ്പെടുത്തു തുള്ളി വന്ന കൊമ്പനാനയോ
Song details
Music: മോഹൻ സിത്താര
Film/album: ഇൻസ്പെക്ടർ ഈശ്വരയ്യർ ഗ്രീൻ റൂമിലുണ്ട്
- Singer: എം ജി ശ്രീകുമാർ
- Film / album: ഇൻസ്പെക്ടർ ഈശ്വരയ്യർ ഗ്രീൻ റൂമിലുണ്ട്
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി