Malayalam lyrics
ചന്ദ്രമുഖീ നദിതൻ കരയിൽ ആ.....ആ....ആ...ആ ചന്ദ്രമുഖീ നദിതൻ കരയിൽ ഒരാഷാഡ്ഡത്തിലെ യാമിനിയിൽ(2) സുന്ദരിയാമൊരു കിന്നാര യുവതീ.................(2) ചന്ദ്രോത്സവത്തിനു പാടാൻപോയി..........(ചന്ദ്രമുഖീ........ആ..ആ...ആ) രാഗാർദ്രമായി ഒഴുകും മുരളീഗാനം ഹിന്ദോളമായി ഹൃദയം കവരും രാഗം പാർവണചന്ദ്രന്റെ പൊൻതേരിലന്നേരം ആ വഴി വന്നെത്തി അജ്ഞാത ഗന്ധർവ്വൻ (2) രാഗാലാപന നടനവിലോലൻ...ആ....ആ....ആ ( രാഗാർദ്ര.......രാഗം) പാടീ...പ്രണയവീണ മീട്ടി സുമധുരമൊരു ഗാനം മ്..മ്..മ് ആടീ കമലദളിത മുദ്ര മുകളിതമൊരു ലാസ്യം മ്..മ്...മ് സാന്ധ്യലക്ഷ്മിയും ചന്ദനരാത്രിയും ആതിര നൂപുര മുത്തായി സ്നിഗ്ദ്ധ ചാരണ കിന്നരനാരികൾ മേദ മൃദംഗത്തിൽ വാദനമായി പ്രകൃതിയും വരപുരുഷനും പോലൊന്നായി ചേർന്നവരാടുമ്പോൾ ..................................................................................................... ................................................................................................ പ്രണയപരാഗില ശലഭങ്ങൾ മരണമരീചികൾ പിൻതുടരെ അലഞൊറികോറിയടുക്കുകയായി അവനീ വിലോലം ചന്ദ്രമുഖീ
Song video
Song details
Music: വിദ്യാസാഗർ
Film/album: ഉസ്താദ്
- Singer: എം ജി ശ്രീകുമാർസുജാത മോഹൻരാധികാ തിലക്ശ്രീനിവാസ്
- Film / album: ഉസ്താദ്
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി