Malayalam lyrics
ചന്ദ്രികാ രാവ് പോലും ചന്ദനം പൂശി വന്നൂ ചാമരങ്ങള്‍ വീശി വീശി തെന്നലിന്‍ കൈ കുഴഞ്ഞു തെന്നലിന്‍ കൈ കുഴഞ്ഞു വെണ്ണിലാ തോണിയേറി കാണുവാന്‍ ഞാന്‍ വരുമ്പോള്‍ കായലോളം കളി പറഞ്ഞു തുഴയുവാന്‍ ഞാന്‍ മറന്നൂ പോരുവാന്‍ താമസിച്ചൂ (ചന്ദ്രികാ രാവ് പോലും ..) കല്പനാ ജാലകം മെല്ലെ തുറന്നു ഞാന്‍ മുഗ്ദ്ധ സൗന്ദര്യമേ നിന്നെ തിരഞ്ഞൂ ഞാന്‍ (2) തൂലികാ തുമ്പിലെ തൂമന്ദഹാസമായ് കസ്തൂരി മാനിലെ കസ്തൂരിയാ ഞാന്‍ കാവ്യ ബിംബം പോലെയെന്നും നിന്നിലില്ലേ (ചന്ദ്രികാ രാവ് പോലും ..) എത്ര നാളേകയായ് നിന്നോടു മിണ്ടുവാന്‍ നീ വരും വീഥിയില്‍ മിഴി നീട്ടി നിന്നു ഞാന്‍ (2) ആ മൗന രാഗമെന്‍ കാവ്യാനുരാഗമായ് ആ പ്രേമഭാവമെന്‍ ഭാവഗാനങ്ങളായ് ഓമലേ നിന്‍ ഓര്‍മ്മ പോലും സ്നേഹ സാന്ദ്രം (ചന്ദ്രികാ രാവ് പോലും ..)
Song video
Song details
Music: ജോൺസൺ
Film/album: ഫോട്ടോഗ്രാഫർ
- Singer: വിജേഷ് ഗോപാൽഗായത്രി
- Film / album: ഫോട്ടോഗ്രാഫർ
- Composer: ജോൺസൺ
- Lyricist: കൈതപ്രം