Malayalam lyrics
മീരാ ...മീരാ ...ഓ ...മീരാ .. ചന്ദനമല്ല ചന്ദ്രികയല്ല ചന്ദ്രകാന്തം നീ (2) മീരാ ...മീരാ ...ഓ ...മീരാ .. പാൽമഴയല്ല പൗർണ്ണമിയല്ല രാഗാദേവത നീ (2) പ്രിയതേ ...പ്രിയതേ ...ഓ ...പ്രിയതേ ചന്ദനമല്ല ചന്ദ്രികയല്ല ചന്ദ്രകാന്തം നീ (2) നീലാമ്പൽക്കടവിൽ നമ്മൾ പൂവിറുത്തില്ലേ പൂമരത്തിൻ ചോട്ടിൽ നമ്മൾ മാലയിട്ടില്ലേ പ്രിയതേ ... നമ്മളുള്ളിലൊതുക്കിയ കാര്യം അന്ന് നാട്ടില് മുഴുവൻ പാട്ടായി (2) പ്രിയതേ ... (ചന്ദനമല്ല ) ഓ .. കണ്ണിമാവിൻ തേൻകണി നമ്മൾ പങ്കുവച്ചില്ലേ പുസ്തകത്തിന്റെ താളിൽ നമ്മൾ പങ്കുവച്ചില്ലേ പ്രിയതേ ... കുറി നോക്കിയ പൈങ്കിളിയാണ് കളി ചൊല്ലിയതെല്ലാം നേരായി (2) പ്രിയതേ ... (ചന്ദനമല്ല )
Song video
Song details
Music: മോഹൻ സിത്താര
Film/album: പ്രണയമണിത്തൂവൽ
- Singer: കെ ജെ യേശുദാസ്ആശ ജി മേനോൻ
- Film / album: പ്രണയമണിത്തൂവൽ
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം