Malayalam lyrics
ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം ചാമര തിരുമുടിയിൽ തൊട്ടു (2) മാറിൽ മയങ്ങുന്നോരുണ്ണിയായ് ഞാൻ നിന്റെ താരാട്ടു പാട്ടിൽ ലയിച്ചു ഒരു കുഞ്ഞു പൈതലായ് ഞാനിനിയുമമ്മേ നിൻ മടിത്തട്ടിൽ മയങ്ങട്ടയോ (2) ഓർമ്മതൽ പാതിരകോണിൽ കൊളുത്തുന്നൊ- രോടൽ വിളക്കിന്റെ നാളമായ് നീ (2) പാതിയും പിന്നിട്ട വഴിയിൽ ഞാൻ കൈവിട്ട പാഴ്നിലാപ്പക്ഷിതൻ തൂവലായി ഒരു കുഞ്ഞു പൈതലായ് ഞാനിനിയുമമ്മേ നിൻ മടിത്തട്ടിൽ മയങ്ങട്ടയോ (2) ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം ചാമര തിരുമുടിയിൽ തൊട്ടു (2) തൂവെയിൽ വീണു നിൻ നെറ്റിമേൽ പൊള്ളവേ തൂവേർപ്പു തുള്ളികൾ ഞാൻ തുടച്ചു (2) വെണ്ണിലാ ചന്ദനം തൊട്ടു ഞാൻ നിന്നുടെ മെയ്യിൽ തണുപ്പിൻ തലോടലാവാം ഒരു കുഞ്ഞു പൈതലായ് ഞാനിനിയുമമ്മേ നിൻ മടിത്തട്ടിൽ മയങ്ങട്ടയോ (2) (ചന്ദന തെന്നലായ്)
Song video
Song details
Music: മോഹൻ സിത്താര
Film/album: ഷാർജ ടു ഷാർജ
- Singer: കെ ജെ യേശുദാസ്
- Film / album: ഷാർജ ടു ഷാർജ
- Composer: മോഹൻ സിത്താര
- Lyricist: ഗിരീഷ് പുത്തഞ്ചേരി