Malayalam lyrics

ആ..ആ
ചമ്പകമേട്ടിലെ എന്റെ മുളം‌കുടിലിൽ..ഓഹോ
കുളിരമ്പിളി റാന്തലെടുത്തു കൊളുത്തും ഞാൻ..
ഒരുപിടി മണ്ണിൽ മെനഞ്ഞ കിളിക്കൂട്ടിൽ..ഓ
ഒരു ചെറു സൂരനെയേറ്റു തുടിച്ചുകളിക്കും ഞാൻ
നിറയ്ക്കാം സുഗന്ധം ഇളംകാറ്റിനുള്ളറയിൽ..
വസന്തം മനസ്സിൻ മണിച്ചെപ്പിലേന്തും ഞാൻ
കൂട്ടിനൊരോമൽ കിളിയെ വളർത്തും
ചമ്പകമേട്ടിലെ എന്റെ മുളം‌കുടിലിൽ..
കുളിരമ്പിളി റാന്തലെടുത്തു കൊളുത്തും ഞാൻ

കുലവാഴപ്പന്തലൊരുക്കാം പനയോലപ്പായ വിരിക്കാം
കരയാകെ തോരണമേറ്റാം.. (2)
നാദസ്വരമോടെ തനനം തനനം
മുത്തുക്കുടയോടെ തനനം തനനം (2)
അരയാലില വഞ്ചിയിലേറിവരും പുതുമണവാളൻ ഞാൻ
ചമ്പകമേട്ടിലെ എന്റെ മുളം‌കുടിലിൽ..
കുളിരമ്പിളി റാന്തലെടുത്തു കൊളുത്തും ഞാൻ

കല്യാണപ്പന്തലിനുള്ളിൽ വരവേൽപ്പിൻ വിളക്കുനീട്ടി
മണവാട്ടിപ്പെണ്ണായ് വരൂ നീ (2)
കോടിപ്പുടവ തരാം  തനനം തനനം
താലിപ്പൊന്നു രാം തനനം തനനം (2)
ഇന്നെന്നിലെയെല്ലാമെല്ലാം നൽകും പുതുമണവാളൻ ഞാൻ..

ചമ്പകമേട്ടിലെ എന്റെ മുളം‌കുടിലിൽ..
കുളിരമ്പിളി റാന്തലെടുത്തു കൊളുത്തും ഞാൻ
 ഒരുപിടി മണ്ണിൽ മെനഞ്ഞ കിളിക്കൂട്ടിൽ..ഓ
ഒരു ചെറു സൂരനെയേറ്റു തുടിച്ചുകളിക്കും ഞാൻ
നിറയ്ക്കാം സുഗന്ധം ഇളംകാറ്റിനുള്ളറയിൽ..
വസന്തം മനസ്സിൻ മണിച്ചെപ്പിലേന്തും ഞാൻ
കൂട്ടിനൊരോമൽ കിളിയെ വളർത്തും
ചമ്പകമേട്ടിലെ എന്റെ മുളം‌കുടിലിൽ..
കുളിരമ്പിളി റാന്തലെടുത്തു കൊളുത്തും ഞാൻ

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Film/album: വളയം