Malayalam lyrics

ചലല്‍ചഞ്ചല ചിലമ്പൊലിയോ 
എന്‍ തോഴീ നിന്‍ കടമിഴിയില്‍
ആരേ നീ തേടുവതാരേ 
നിറമാറു കവര്‍ന്നവനാരോ
കിന്നാരം ചൊന്നവനോ 
നിന്നധരം നുകര്‍ന്നവനോ
കാമാസ്ത്രം തൊടുത്തവന്‍
നിന്നെ മാറോടു ചേര്‍ത്തുവോ തോഴി
ധൃതോം തകജം തതോം തോം
ചലല്‍ചഞ്ചല ചിലമ്പൊലിയോ 
എന്‍ തോഴീ നിന്‍ കടമിഴിയില്‍
ആരേ നീ തേടുവതാരേ 
നിറമാറു കവര്‍ന്നവനാരോ
ആ....
ദേവദാസിയായ് നിഴലുകള്‍ക്കുള്ളില്‍
കുങ്കുമം ചാര്‍ത്തിയോ
നിറനിലാവിന്റെ മണ്‍ചിരാതിലെ
പൊന്‍തിരി നാളമായ്
രാവില്‍ കേട്ടു ഞാന്‍ ഗന്ധര്‍വ്വനാദം
ദൂരേ കിനാവില്‍ പൂത്താലി തീര്‍ത്തു
ജണുതധീം തജണുതോം ധൃതിതില്ലാന
ധീം തധീം തജണുതോം
സാനിപ പനിപാ പധാപ പമപാ
പരിപാ പസപാ പനി
ധൃതോം തകജം തതോം തോം
ചലല്‍ചഞ്ചല ചിലമ്പൊലിയോ 
എന്‍ തോഴി നിന്‍ കടമിഴിയില്‍
ആരേ നീ തേടുവതാരേ 
നിറമാറു കവര്‍ന്നവനാരോ
ഏഴഴകുള്ള എന്‍ കളിവീടില്‍ 
മുത്തു കോര്‍ത്തതാരോ
പ്രണയ വര്‍ഷമായ് 
പെയ്തിറങ്ങിയ ദേവമോഹിനിയോ
നിന്നില്‍ കണ്ടു ഞാന്‍ 
വാചാലമാം മൗനം
ദൂരേ കുറിഞ്ഞികള്‍ 
പൂത്തല്ലോ നിനക്കായ്
ധീം തധീം തജണു തോം ധൃതിതില്ലാന
ധീം തധീം തജണു തോം
സാനിപ പനിപാ പധാപ പമപാ
പരിപാ പസപാ പനീ
ധൃതോം തകജം തതോം തോം
ചലല്‍ചഞ്ചല ചിലമ്പൊലിയോ 
എന്‍ തോഴീ നിന്‍ കടമിഴിയില്‍
ആരേ നീ തേടുവതാരേ 
നിറമാറു കവര്‍ന്നവനാരോ
കിന്നാരം ചൊന്നവനോ 
നിന്നധരം നുകര്‍ന്നവനോ
കാമാസ്ത്രം തൊടുത്തവന്‍ നിന്നെ
മാറോടു ചേര്‍ത്തുവോ തോഴി
ധൃതോം തകജം തതോം തോം
ചലല്‍ചഞ്ചല ചിലമ്പൊലിയോ 
എന്‍ തോഴീ നിന്‍ കടമിഴിയില്‍
ആരേ നീ തേടുവതാരേ 
നിറമാറു കവര്‍ന്നവനാരോ

Song video

Watch on YouTube

Song details

Music: ശരത്ത്

Raaga: വിജയശ്രീ

Film/album: ദേവദാസി