Malayalam lyrics

ചക്കിനുവെച്ചത് കൊക്കിനുകൊള്ളും
ചതിയുടെ പിടിയിൽ കൂത്താടി
പമ്മിപ്പമ്മി പടുകുഴി തോണ്ടി 
പാരപണിഞ്ഞു പണം നേടി
കാലം കൈവിരുതാൽ ജാലം കാട്ടിടവേ
ഓലപ്പാമ്പുകളായ് ചോരച്ചെമ്പുലിയായ്
വേഷംകെട്ടി നടന്നവരമ്പട ഹലാക്കിലായ്
(ചക്കിനുവെച്ചത്...)
 തമ്മിലടിച്ചും താഴുവെച്ചും
തളരും നേരം താങ്ങുമിന്നും
അന്തിയുറങ്ങാൻ ഇടമില്ലാ-
ത്തെണ്ടികളാണല്ലോ
ഇക്കിളി കൂട്ടി കൂടും വെച്ചും
പീക്കിരി നാക്കാൽ*
കൊക്കിലൊതുക്കാൻ ഇരതേടും
പക്ഷികളാണല്ലോ
വെട്ടിവിഴുങ്ങല്ലേ... അയ്യയ്യോ
കൊതിച്ചുചാടല്ലേ...അമ്പമ്പോ
മുന്തിരിമണിയല്ലേ...അയ്യയ്യോ
അതിന്നു കൈയ്പ്പല്ലേ...അമ്പമ്പോ
പലവിധമീയുലകിലിതിലേ അടരിൽ
അടിതടവെടിപടകൾ 
പതുങ്ങി പലവഴി പെരുവഴി 
പരതണമുയിരുനു പുതിയൊരു
ഗതി കിടയാൻ 
(ചക്കിനുവെച്ചത്...)
ചുറ്റിനടന്നും ചൂളമിട്ടും 
ചുളുവിൽക്കിട്ടും കോളടിച്ചും
നാക്കുവളച്ചൊരു വലവീശി
കാശു തിരിഞ്ഞപ്പോൾ
ഒത്തുപിടിച്ചും ഓസടിച്ചും
ഒത്തിരി ദൂരം ചെന്നനേരം
കൂടെ വരുന്നേ കുഴിമാന്താൻ
കുരിശുകൾ മൂന്നെണ്ണം
നെഞ്ചുകലക്കല്ലേ...അമ്പമ്പോ
തകർത്തുകളയല്ലേ...അയ്യയ്യോ
ഊട്ടിയൊതുക്കല്ലേ...അമ്പമ്പോ
പുകച്ചു കളയല്ലേ...അയ്യയ്യോ
പലവിധമീയുലകിലെ ഇരുളിൽ
പടുകുഴി കുരിശിവകൾ
പതുങ്ങി പലവഴിപെരുവഴി
പരതണമൊരുഞൊടി ഇവരുടെ
പിടിയൊഴിയാൻ
(ചക്കിനുവെച്ചത്...)

Song details

Music: ബേണി-ഇഗ്നേഷ്യസ്

Film/album: ജെയിംസ് ബോണ്ട്