Malayalam lyrics

ചിത്രങ്ങളെഴുതുന്ന മനസ്സേ നിൻ
ചിത്രത്തിലൊതുക്കുവതെങ്ങനെ എൻ
ശ്രീ മണികണ്ഠനെ ശ്രിതജനപാലകനേ
വർണ്ണത്തിലൊതുക്കുവതെങ്ങനെ
(ചിത്രങ്ങൾ..)
അല തല്ലിയാർക്കും കരുണാസമുദ്രം
തിരുമിഴിയിലെങ്ങനെ നീയൊതുക്കും
മലരിതൾ മിഴിയിലെങ്ങനെ നീയൊതുക്കും
നൂറു സൂര്യന്മാർ ഒരുമിച്ചുദിക്കുമാ
വാരുറ്റ മുഖമെന്നു വരച്ചു തീർക്കും
മനസ്സേ എന്നു നീ അതിൽ ജയിക്കും
(ചിത്രങ്ങൾ..)

വേദങ്ങൾ പൂക്കും തൃക്കാലടികൾ
ഏതു പത്മസുഗന്ധത്തിൽ നീ പകർത്തും
ഇനിയേതുഷസ്സിൻ ചായത്തിൽ നീ പകർത്തും
ആയിരം ഋതുക്കളെ ഒന്നിച്ചു പന്താടും
ആ വലം കൈയ്ക്കെന്തു നിറം കൊടുക്കും
മനസ്സേ എന്നു നീ അതിൽ ജയിക്കും
(ചിത്രങ്ങൾ..)

Song details

Music: ജി ദേവരാജൻ

Raaga: ഖരഹരപ്രിയ

Film/album: പുണ്യജ്യോതി