Malayalam lyrics
ചിറകുവീശീ അകലുമേതോ പറവപോലെ പകലൊളി മായുകയായ് വിജനതേ ഇനിയുമെന്നിൽ വയലിൻ സിരകൾ ഉണരുമോ വെറുതെ ഓർമ്മകൾ മറവികൾ ജാലകവിരികളിൽ നിഴലായ് ഇളകുന്നു മൗനമുടഞ്ഞൊരു മൺപാവകൾ പോലരികിൽ ഉറങ്ങുന്നു എവിടെയോ ഇലകൾതോറും ശിശിരരാവിൻ മിഴിനീരടരുന്നു ഏകാകിതയുടെ ആഴമുറഞ്ഞൊരു കടലിൻ വിരിമാറിൽ സ്വപ്നത്തിന്റെ മുകിൽ ചിറകുള്ളൊരു കപ്പലണഞ്ഞെങ്കിൽ വിവശമീ ഇരുളിലൂറും ഹിമകണങ്ങൾ പകലിൽ മാഞ്ഞിടുമോ ചിറകുവീശീ അകലുമേതോ പറവപോലെ പകലൊളി മായുകയായ് വിജനതേ ഇനിയുമെന്നിൽ വയലിൻ സിരകൾ ഉണരുമോ വെറുതെ വെറുതെ………….
Song details
Music: ബിജിബാൽ
Film/album: വയലിൻ
- Singer: ടി ആർ സൗമ്യ
- Film / album: വയലിൻ
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്