Malayalam lyrics
ചിരികള്‍തോറുമെന്‍ പട്ടടത്തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടനവിദ്യയും മൂകസംഗീതവും.. വിവിധരീതിയില്‍ ഒറ്റനിമിഷത്തില്‍ വിഷമമാണെനിയ്ക്കാടുവാന്‍ പാടുവാന്‍ തവിടുപോലെ തകരുമെന്‍ മാനസം അവിടെയെത്തി ചിരിച്ചു കുഴയണം.. അണിയലൊക്കെക്കഴിഞ്ഞു ഞാന്‍ പിന്നെയും അണിയറയിലിരുന്നു നിഗൂഢമായ് കളരിമാറി ഞാന്‍ കച്ചകെട്ടാമിനി കളിയരങ്ങൊന്നു മാറിനോക്കാമിനി ഉദയമുണ്ടിനിമേലിതളെങ്കിലെന്‍ ഉദകകൃത്യങ്ങള്‍ ചെയ്യുവാനെത്തിടും.. ______________________________________
Song details
Music: വിദ്യാധരൻ
Film/album: അടയാളങ്ങൾ
- Singer: കെ ജെ യേശുദാസ്
- Film / album: അടയാളങ്ങൾ
- Composer: വിദ്യാധരൻ
- Lyricist: ഇടപ്പള്ളി രാഘവൻ പിള്ള