Malayalam lyrics
ചിരികള്‍ തോറുമെന്‍ പട്ടട തീപ്പൊരി ചിതറിടുന്നോരരങ്ങത്ത് നിന്നിനി (2) വിട തരൂ മതി പോകട്ടെ ഞാനുമെന്‍ നടന വിദ്യയും മൂക സംഗീതവും ( ചിരികള്‍..) വിവിധ വീഥിയില്‍ ഒറ്റ നിമിഷത്തില്‍ വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍ തവിടു പോലെ തകരുമെന് മാനസം അവിടെയെത്തി ചിരിച്ചു കുഴയണം ( ചിരികള്‍...) അണിയലൊക്കെ കഴിഞ്ഞു ഞാന്‍ പിന്നെയും അണിയറയിലിരുന്നു നിഗൂഡമായ് കളരി മാറി ഞാന്‍ കച്ച കെട്ടാമിനി കളിയരങ്ങൊന്നു മാറി നോക്കാമിനി ഉദയമുണ്ടിനി മേലിലതെങ്കിലെന് ഉദക കൃത്യങ്ങള്‍ ചെയ്യുവാനെത്തിടും. ( ചിരികള്‍...)
Song details
Music: വിദ്യാധരൻ
Film/album: അടയാളങ്ങൾ
- Singer: കെ ജെ യേശുദാസ്
- Film / album: അടയാളങ്ങൾ
- Composer: വിദ്യാധരൻ
- Lyricist: ഇടപ്പള്ളി രാഘവൻ പിള്ള