Malayalam lyrics
ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ കരളിലെ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ പ്രണയനിലാവോ മണിമയരാവോ കുളിരഴകോ മദനന്‍റെ മലര്‍ശരമോ ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ കരളിലെ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ കാണുമ്പോള്‍ കോപമോ കിളുന്ന് കരളിലലിവില്ലേ നിന്നുള്ളില്‍ വേദമോ നിറഞ്ഞു തുളുമ്പും മണവാട്ടി നീയൊരു വസന്തം മായിക സുഗന്ധം ദേവാംഗനേ... കനവില്‍ നിറഞ്ഞ പരാഗമേ (ചിരിച്ചെന്‍റെ...) അഴകോലും മിഴികളില്‍ കതിരു ചൊരിയും അനുരാഗം പൊന്നിളം ചിരിയുമായ് തൊഴുതു വിരിയും പുലര്‍കാലം അലഞൊറി വിരിഞ്ഞു ചിലമ്പൊലിയുണര്‍ന്നു നീയെന്നിലേ... നിറഞ്ഞു കവിഞ്ഞ സരോവരം ചിരിച്ചെന്‍റെ മനസ്സിലെ ആ... മണിച്ചെപ്പു തുറന്നവള്‍ ആ... ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ കരളിലെ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ പ്രണയനിലാവോ മണിമയരാവോ കുളിരഴകോ... മദനന്‍റെ മലര്‍ശരമോ ചിരിച്ചെന്‍റെ മനസ്സിലെ മണിച്ചെപ്പു തുറന്നവളാരോ കരളിലേ കനവിന്‍റെ കിളിക്കൂടു തുറന്നവളാരോ
Song video
Song details
Music: ഇളയരാജ
Film/album: അനുരാഗക്കൊട്ടാരം
- Singer: കെ ജെ യേശുദാസ്
- Film / album: അനുരാഗക്കൊട്ടാരം
- Composer: ഇളയരാജ
- Lyricist: കൈതപ്രം