Malayalam lyrics
ചിക്കരക്കുട്ടികളേ നിങ്ങൾ അമ്പലപ്രാവുകൾ അമ്മ തൻ പൂമടിത്തട്ടിൽ കളിക്കുന്നോരോമനക്കുഞ്ഞുങ്ങൾ താരകക്കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ (ചിക്കരക്കുട്ടികളേ...) വെള്ളിക്കൊടിമരക്കീഴെ നിങ്ങൾ നാമം ജപിക്കും നേരം ചെമ്പട്ടുടുത്തു കൊണ്ടമ്പലം ചുറ്റും വലം വെച്ചു പാടും നേരം കാറ്റിന്റെ കൈകളാൽ താലാട്ടുവാൻ വന്ന വാത്സല്യമാണെന്നുമമ്മ (ചിക്കരക്കുട്ടികളേ...) സ്വർഗ്ഗക്കളിത്തട്ടിനുള്ളിൽ നിങ്ങൾ സർപ്പം തുള്ളുന്ന രാവിൽ ആയിരം നാവു കൊണ്ടമ്മയെ വാഴ്ത്തുന്ന നാഗങ്ങളാടുന്ന രാവിൽ വെണ്ണിലാപ്പാൽക്കടൽ താണ്ടി വന്നെത്തുന്ന സൗന്ദര്യ സാരമാണമ്മ (ചിക്കരക്കുട്ടികളേ...)
Song video
Song details
Music: രവീന്ദ്രൻ
Film/album: അമ്മേ ശരണം ദേവീ ശരണം
- Singer: കെ ജെ യേശുദാസ്
- Film / album: അമ്മേ ശരണം ദേവീ ശരണം
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം