Malayalam lyrics

ഓ..ഓ...ഓഹോ... ചുരുളുമല മടക്കിമല
ചൂരൽക്കാടിന്റിരുളുമല... കുടകുമല
മുണ്ടമല മാനന്തവാടിമല... മലകൾ കാക്കും മൂർത്തികളേ
മാനം തെളിഞ്ഞു കളിയാട്..(ചുരുളുമല...)
മൊട്ടമ്പാൽ മുയലു പിടിച്ച്
കൂരമ്പാൽ കൂരനെ എയ്ത്
നഞ്ഞമ്പാൽ നരിയമ്മാവന്
നല്ല സമ്മാനം കൊടുത്തു
മലയേറും മക്കൾ വരുന്നു
പല പാതകൾ തെളിയിച്ച്
പൊന്തക്കാട് ചോരക്കൊമ്പ്
പട്ടുവിരി പൂക്കാലം
പാറയടിയുടെ ചെന്നം കൊമ്പ്
പാതിരാവിനു കല്യാണം
മല കാക്കും മൂർത്തികളേ
മനം തെളിഞ്ഞു കളിയാട്..
ഓ... ഓഹോ...ഓ..ഓഹോ..(ചുരുളുമല..)

Song details

വര്‍ഷം: 1982

സംഗീതം: എം ബി ശ്രീനിവാസന്‍

ഗാനരചന: കടവനാട് കുട്ടികൃഷ്ണൻ

ഗായകര്‍: കെ ജെ യേശുദാസ്, കോറസ്

വിശദവിവരങ്ങള്‍: അജയ് മേനോൻ, വാമദേവൻ

Album: എവിടെയോ ഒരു ശത്രു