Malayalam lyrics
ചിറ്റാം ചിറ്റാം തേൻകുയിലേ ചെല്ലക്കുയിലേ നിൻ തൂവലിൽ ഒന്നു തൊട്ടോട്ടേ നിൻ തൂവലിൽ ഒന്നു തൊട്ടോട്ടേ (ചിറ്റാം ചിറ്റാം...) മധുരം നുള്ളിത്തന്നാലും നീയരികിൽ വരില്ലേ (2) കൂടു കൂട്ടുകില്ലേ എന്റെ കേളീവനികയിൽ ചിങ്ങക്കുയിലേ... ആവണി പിറന്നിട്ടും പൂവനം തളിർത്തിട്ടും എന്നുള്ളം പിടപിടഞ്ഞു ചിറ്റാം ചിറ്റാം തേൻകുയിലേ.. (ചിറ്റാം ചിറ്റാം...) വിരഹം പൂണ്ടു കേഴുന്നൊരെൻ വിങ്ങും മനസ്സിൽ തേൻ തുളുമ്പി നിൽക്കും നിന്റെ ഗാനം പകരുമോ മാലക്കുയിലേ... താരകശ്രുതിയൊടു താളവും ഇണങ്ങീട്ടും എന്നുള്ളം പിടപിടഞ്ഞു ചിറ്റാം ചിറ്റാം തേൻകുയിലേ.. (ചിറ്റാം ചിറ്റാം...)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: കാവാലം നാരായണപ്പണിക്കര്‍
ഗായകര്‍: കെ എസ് ചിത്ര
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: കാവാലം നാരായണപ്പണിക്കര്‍