Malayalam lyrics
ചിരിച്ചതു ചിലങ്കയല്ല ചിലമ്പുമെൻ പൂവനം വിളിച്ചതെൻ ഗാനമല്ല തുളുമ്പുമെൻ യൗവനം യൗവനം യൗവനം യൗവനം (ചിരിച്ചതു...) പ്രേമമദം കൊള്ളും ഗാനരസം ഗാനമദം കൊള്ളും പാദസരം (2) രാഗതാള സംഗമത്തിൻ സുഖമറിയാമോ രാത്രി വണ്ടിൻ ചുണ്ടിലൂറും സ്വരമറിയാമോ അറിയാമോ അറിയാമോ അറിയാമോ കൊഴിയുന്നു യാമസുമം കൊഴിയുന്നു പൂമണം ഒരുമിച്ചു നാം നുകരും ഓർമ്മ തൻ തേന്മണം തേന്മണം തേന്മണം തേന്മണം ആ..ആ..ആ...ഒഹോ ചിരിച്ചതു ചിലങ്കയല്ല ജനനി തൻ ജീവനം വിളിച്ചത് വീണയല്ല വിങ്ങുമെന്‍ ഗദ്ഗദം ...ഗദ്ഗദം... കണ്ണിൽ കാമദളം പൂത്തുലയും കാണാക്കരളിതളോ നൊന്തെരിയും (2) സ്വർഗ്ഗരാജ്യക്കാമിനിയായ് ഞാൻ നടിക്കുന്നു ദുഃഖഭൂമി സ്വപ്നഭൂമിയായുണരുന്നു ഉണരുന്നു...ഉണരുന്നു...ഉണരുന്നൂ... മടുമലർ മുകുളമല്ലാ മാതാവിൻ നൊമ്പരം പകർന്നതു രാഗമല്ല പടരുമെൻ ഗദ്ഗദം ...ഗദ്ഗദം.. (ചിരിച്ചതു...)
Song details
വര്‍ഷം: 1972
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: എല്‍ ആര് ഈശ്വരി, ബി വസന്ത, കോറസ്
വിശദവിവരങ്ങള്‍: വാമദേവൻ
വിഡിയോ: pradeepsmgb
Album: നൃത്തശാല
- Singer: എല്‍ ആര് ഈശ്വരി
- Singer: ബി വസന്ത
- Singer: കോറസ്
- Film / album: നൃത്തശാല
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി