Malayalam lyrics

ചിലപ്പതികാരത്തിന്‍ ചിലമ്പൊലി മുഴങ്ങിയ
തൃക്കണാമതിലകത്തും.. (ചിലപ്പതികാരത്തിന്‍.. )
തിരുവഞ്ചിക്കുളത്തും ചേരമാന്‍ പറമ്പിലും
തിരി വച്ചു വലം വച്ചു വാ..... മനസ്സേ...
തിരുവാതിരയാടിവാ...
(ചിലപ്പതികാരത്തിന്‍... )
കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ കളിച്ചിലങ്കകള്‍ ചാര്‍ത്തി
അരങ്ങേറി ആടിയോരമ്പലപ്പുഴയില്‍‍.. (കലക്കത്തു.. )
ഒരു തുള്ളല്‍പ്പാട്ടിന്റെ പാല്‍പ്പായസം കുടിക്കാന്‍
ഒരുമ്പെട്ടു വാ..... മനസ്സേ... ഒരു വട്ടം വാ...
(ചിലപ്പതികാരത്തിന്‍... )
ഹരിനാമ കീര്‍ത്തനത്തിന്‍ ഹരിചന്ദനം തൊടുന്ന
തൃക്കണ്ടിയൂരിലെ തുഞ്ചത്ത് പറമ്പില്‍.. (ഹരിനാമ.. )
ഒരു കിളിപ്പെണ്ണിന്റെ ഹരിശ്രീ നിലത്തെഴുത്തിന്‍
അരി കൊണ്ടുവാ.... ഒരു കൈ മണല്‍ കൊണ്ടുവാ...
(ചിലപ്പതികാരത്തിന്‍... )

Song details

സംഗീതം: കെ രാഘവന്‍

ഗാനരചന: ബിച്ചു തിരുമല

ഗായകര്‍: ബി വസന്ത

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: സംശയാലു

വിഡിയോ: കല്യാണി

Album: ആകാശവാണി ലളിതഗാനങ്ങള്‍