Malayalam lyrics

ചന്ദ്രബിംബത്തിൻ ചന്തം ചിന്തും നന്ദ വൃന്ദാവനം
അന്തരംഗത്തിലിമ്പം വെമ്പും രാസകേളീരവം
ഉദയകിരണകണമോ ഉതിരും അമൃതജലമോ
ഇഴുകിയലിയും ഉണർവായോ
വിടരും അധരപുട ദലമതിലിഴുകയും
(ചന്ദ്രബിംബത്തിൻ...)
കാൽത്തള കിങ്ങിണിയരമണിയിളകിയ നീലമേഘവർണ്ണൻ
അരയാൽമര ശാഖയിൽ ചേലകൽ തൂക്കിയ രാഗലോലരൂപൻ
അന്തി മയങ്ങിയ ഗോക്കൾ മടങ്ങിയ നേരമിതവനെവിടേ (2)
കൊഞ്ച ബാല്യമെവിടെ മൃഗമദമ മന്ത്ര സംഗീതവും (2)
ആരുമോരാതെ ഉള്ളിലാ മയിൽപ്പീലി തേടുന്നു ഞാൻ
(ചന്ദ്രബിംബത്തിൻ...)
പാഴ്മുളയണിയുമാ മുറിവുകൾ അരുമായായ് തഴുകും ആത്മരൂപൻ
അവൻ ആയർകുലങ്ങളെ ആകെയുണർത്തിയ കാമസൗരഭങ്ങൾ
സ്വന്തമിതെന്നു കൊതിച്ചു തുളുമ്പിയ ഗോപികമാരിവിടെ (2)
അംഗരാഗമണിവൂ പുരികുഴലിൽ അന്തിമന്ദാരവും (2)
കോടി ജന്മങ്ങളായ് തിരഞ്ഞൊരാ വേദി കാണുന്നിതാ
(ചന്ദ്രബിംബത്തിൻ...)

Song information

വർഷം: 2011

സംഗീതം: ഇളയരാജ

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകർ: രാഹുൽ നമ്പ്യാർ, ശ്വേത മോഹൻ

രാഗം: കർണാടക കമാസ്

വിശദവിവരങ്ങൾ: സംശയാലു

Album: സ്നേഹവീട്

Explore this song