Malayalam lyrics

ചെറുതിങ്കൾത്തോണി നിൻ  പുഞ്ചിരി പോലൊരു തോണി
ഏതോ തീരം തേടുന്നു
കൂവല്‍പ്പാടകലെ തിരി താഴാതുണ്ടൊരു വീട്
എന്നെ തേടും മിഴിയഴകും
രാഗാർദ്രനിലാവിൻ തുള്ളികൾ വീണലിയും  നിനവിൽ
കുഞ്ഞോള പഴുതിൽ താഴും തുഴ പകരും താളം
നാമൊന്നായ് പാടും രാഗം നീലാംബരിയല്ലോ
 ഓ..നാമൊന്നായ് പാടും രാഗം നീലാംബരിയല്ലോ
പ്രിയതരമാം കഥ പറയും കരിവള തമ്മിൽ കൊഞ്ചുമ്പോൾ
ചിറകടിയായ് ഉണരുകയായ് മറുമൊഴി കാതിൽ തേന്മഴയായ്
പ്രേമദൂതുമായ് താണൂ വന്നതൊരു ദേവഹംസമാണോ
മേഘകംബളം നീർത്തി വന്നതൊരു താരകന്യയാണോ
നീരാളം ചാർത്തും വാനം നീലക്കുടയായ് ഓഹോ
നീരാളം ചാർത്തും വാനം നീലക്കുടയായ്
(ചെറുതിങ്കൾ...)
അകമലിയും കവിതകളായ് നറുമൊഴി ചുണ്ടിൽ തഞ്ചുമ്പോൾ
ചെറുനദിയായ് ഒഴുകുകയായ് കടമിഴി നെഞ്ചിൻ വേദനയായ്
കണ്ണടക്കിലും കണ്ടു നിന്നെ ഞാൻ മാനസാങ്കണത്തിൽ
മണ്ണുറങ്ങവേ നാം നടന്നൂ ഈ വെണ്ണിലാവിലത്തിൽ
നോവാതെ നോവും നാവിൻ രാഗം അനുരാഗം
നോവാതെ നോവും നാവിൻ രാഗം അനുരാഗം
(ചെറുതിങ്കൾ...)

Song video

Watch on YouTube

Song details

Music: ബിജിബാൽ

Film/album: സ്വ.ലേ സ്വന്തം ലേഖകൻ