Malayalam lyrics
ചേലുള്ള വള്ളത്തിൽ ചാഞ്ചക്കം വള്ളത്തിൽ ചേകവന്റെ തിരുവെഴുന്നള്ളത്ത് ചേകവന്റെ തിരുവെഴുന്നള്ളത്ത് (ചേലുള്ള വള്ളത്തിൽ ) പടവാളുണ്ട് പരിചയുമുണ്ട് പുടമുറിക്കായ് തിരുവെഴുന്നള്ളത്ത് പുടമുറിക്കായ് തിരുവെഴുന്നള്ളത്ത് (ചേലുള്ള വള്ളത്തിൽ ) ആടിയാടിയൊഴുകി തിര കരയിൽ വന്നു തഴുകി (2) കുറുമൊഴിക്ക് പുളകം ആയ് കുരവയിട്ടു കിളികൾ താലിയ്ക്ക് പൊന്നുരുക്കാൻ കിഴക്കുണർന്നേ (2) തട്ടാൻ കിഴക്കുണർന്നേ തട്ടാൻ കിഴക്കുണർന്നേ (ചേലുള്ള വള്ളത്തിൽ ) പൊൻ കിനാക്കൾ ഉണരും മിഴി ദൂരെ ദൂരെ നീട്ടി (2) മനസ്സിനുള്ളിലാരോ മൃദു മധുര വീണ മീട്ടി ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ (2) നെഞ്ചിൽ തുടിച്ചുയർന്നൂ നെഞ്ചിൽ തുടിച്ചുയർന്നൂ (ചേലുള്ള വള്ളത്തിൽ )
Song video
Song details
Music: മോഹൻ സിത്താര
Film/album: കരുമാടിക്കുട്ടൻ
- Singer: കെ എസ് ചിത്ര
- Film / album: കരുമാടിക്കുട്ടൻ
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി