Malayalam lyrics
ദൂരെ പോയിവരാം ദൂരേ പോയിവരാം ലോകമേ ഭൂഗോളമേ എന്റെ ചിറകില്‍ അഭയം തരാം എന്നും അഭയം തരാം ചെല്ലക്കാറ്റേ മുല്ലത്തയ്യിന് മാല ചാര്ത്തുന്നതാര് (2) ഹേമന്തമാണോ വാസന്തമാണോ എഹേയ് ഈ നല്ല മണ്ണിന്റെ പൂജാരിയാണോ ഹേയ് ചെല്ലക്കാറ്റേ മുല്ലത്തയ്യിന് മാല ചാര്ത്തുന്നതാര് പൊന്‍കദളിപ്പൂ ഇളംപൂങ്കവിളത്ത് നാലുമണിപ്പൂ മേലേ നീലവാനത്ത് മണ്ണിടിഞ്ഞു മാഞ്ഞുപോയ നാഴിസ്വപ്നങ്ങള് മൊട്ടിലേ കരിഞ്ഞിടുന്ന നാലു മോഹങ്ങള്‍ പാടൂ നീ പൂങ്കാറ്റേ (2) ഹേമന്തമാണോ വാസന്തമാണോ എഹേയ് ഈ നല്ല മണ്ണിന്റെ പൂജാരിയാണോ ചെല്ലക്കാറ്റേ മുല്ലത്തയ്യിന് മാല ചാര്ത്തുന്നതാര് (2) നിലാവിന്റെ മാറത്ത് പൊന്‍പൂവുമായ് വന്നു ഞാന്‍ ആ നിലാവിന്റെ മാറത്ത് പൊന്പൂവുമായി വന്നു ഞാന്‍ കിനാപ്പൂക്കള്‍ കോര്‍ക്കുന്ന പൊന്കമ്പിയായി നിന്നു ഞാന്‍ ഹേമന്തമാണോ വാസന്തമാണോ ഈ നല്ല മണ്ണിന്റെ പൂജാരിയാണോ (ചെല്ലക്കാറ്റേ മുല്ലത്തയ്യിന്)
Song video
Song details
Music: സഞ്ജയ് ചൗധരിഅന്തര ചൗധരി
Film/album: ഇങ്ങനെ ഒരു നിലാപക്ഷി
- Singer: എം ജി ശ്രീകുമാർ
- Film / album: ഇങ്ങനെ ഒരു നിലാപക്ഷി
- Composer: സഞ്ജയ് ചൗധരിഅന്തര ചൗധരി
- Lyricist: യൂസഫലി കേച്ചേരി