Malayalam lyrics

ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവളേ
പുലരിപ്പെണ്ണേ നിന്നെ കാണാൻ പൂതി പെരുകണു മനസ്സിൽ
നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ
വെളിച്ചമേ... നിൻ വീട്ടിൽ ഞാനും
വിരുന്നിനെത്തും നാളെ(2)
നീയെൻ കണ്ണിലൊരുമ്മ തരുമ്പോൾ
നീലനിലാവായ് മാറും ഞാനൊരു
നീലനിലാവായ് മാറും (ചാന്തുപൊട്ടും...)
പ്രകാശമേ... നിന്നമ്പലനടയിൽ
നെയ്ത്തിരിയുഴിയും ഞാൻ (2)
തുറന്നു വെയ്ക്കും ഞാനെൻ മിഴികൾ
അടയ്ക്കുകില്ലാ മേലിൽ ഞാൻ
അടയ്ക്കുകില്ലാ മേലിൽ (ചാന്തുപൊട്ടും.....)
------------------------------------------------------------------------

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും