Malayalam lyrics
ബൂഢേ ഭി തേരേ ഹുസ്ന് പേ ഹോത്തേ ഹെ ഫിദാ ഹംദം മാനത്തെ മണ്‍ചെരാതില്‍ പൂ വിരിയും നേരം ഹൃദയം സ്വപ്നസാഗരം ആ...നിറയും വീഞ്ഞുമായ് ഇതാ നിലാ തീരം മാനത്തെ മണ്‍ ചെരാതില്‍ പൂ വിരിയും നേരം പൂ വിരിയും നേരം... ആലോലമാ ദാവണി അനുരാഗ ശലഭമായി നിന്‍ പ്രേമകാവ്യമെഴുതാന്‍ പൊന്‍തൂവലൊന്നു തരുമോ.. ഇതള്‍ മൂടുമിളം താമരയില്‍ തേന്‍ തുളുമ്പുമഴകേ എന്നീരടിയില്‍ ചിറകണിഞ്ഞു നിന്നതെന്തിനായ് നീ - ഇനിയും നിന്നതെന്തിനായ് നീ മാനത്തെ മണ്‍ചെരാതില്‍ പൂ വിരിയും നേരം ആ.... പാലൂറുമെന്‍ ബാസുരി മധുഗീതമാരി പൊഴിയൂ എന്നോമലാൾക്കുറങ്ങാൻ നിന്നോർമ്മകൊണ്ടു പൊതിയൂ ഇനി ഈ വഴിയേ പോകുമിളം കാറ്റിനോടു പറയൂ ഒരു പാരിജാത കുടിലിലവളെ ഓമനിക്കുവാനായ് - തഴുകി ഓമനിക്കുവാനായ് മാനത്തെ മണ്‍ചെരാതില്‍ പൂ വിരിയും നേരം ഹൃദയം സ്വപ്നസാഗരം ആ...നിറയും വീഞ്ഞുമായ് ഇതാ ഈ നിലാതീരം മാനത്തെ മണ്‍ചെരാതില്‍ പൂ വിരിയും നേരം പൂ വിരിയും നേരം പൂ വിരിയും നേരം...
Song video
Song details
Music: വിദ്യാസാഗർ
Film/album: ദൈവത്തിന്റെ മകൻ
- Singer: കെ ജെ യേശുദാസ്
- Film / album: ദൈവത്തിന്റെ മകൻ
- Composer: വിദ്യാസാഗർ
- Lyricist: എസ് രമേശൻ നായർ