Malayalam lyrics

ചാഞ്ചക്കം ചായുമ്പോൾ 
നെഞ്ചോരം കൊഞ്ചാമോ 
കുന്നോളം കിന്നാരം ചൊല്ലാമോ 
പാലൂട്ടി താരാട്ടാം 
വാലാട്ടി ചേരാമോ 
അന്നേരം ചിങ്കാരം കൂടാല്ലോ 
നിന്നെ പൊതിഞ്ഞിടാം 
തൂമഞ്ഞു തൂകീടവേ 
മെയ്യിൻ ചൂടേകിടാം 
രാവിൻ നിലവിലായ് 
ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗബൗബൗ
ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗബൗബൗ
എന്നും സ്നേഹത്തോടീ 
കൈ മാടി വിളിക്കുമ്പോൾ 
മുന്നിൽ വന്നെത്തുന്നു വൈകാതെ 
കൺകളടച്ചാലും ഉള്ളാലെ ഉറങ്ങാതെ 
കാവൽ നിൽക്കുന്നെന്നും തന്നാലേ 
നിന്നോടൊപ്പമെന്നും കുറുമ്പിനാൽ കുറുമ്പീടാം 
പയ്യെപയ്യെ ഓരോ കുസൃതികൾ പണിതീടാം 
 
ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗബൗബൗബൗ
ബൗ ബൗ ബൗബൗബൗബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗബൗബൗബൗ
നാളെയുമീ വഴികളിൽ ചൂളുന്നോരിരുളിലും 
ചുവടുകളിടറിയാൽ 
കൈകൾ തമ്മിൽ കോർത്തു നമ്മൾ 
പൊരുതി ജയിച്ചീടും 
പടവുകൾ കയറുവാൻ     
നാളെയുമീ വഴികളിൽ ചൂളുന്നോരിരുളിലും 
ചുവടുകളിടറിയാൽ 
കൈകൾ തമ്മിൽ കോർത്തു നമ്മൾ 
പൊരുതി ജയിച്ചീടും 
പടവുകൾ കയറുവാൻ     
വാ വാ എൻ വാവേ വാ വാ വാ വാ വാ 
കൂടേ നീ വാവേ വാ വാ വാ വാ വാ      
വാ വാ എൻ വാവേ വാ വാ വാ വാ വാ 
കൂടേ നീ വാവേ വാ വാ വാ വാ വാ

Song details

Music: അരുണ്‍ മുരളീധരൻ

Film/album: അനുഗ്രഹീതൻ ആന്റണി

Song video

Watch on YouTube