Malayalam lyrics

ഇവിടെയീ ദുനിയാവിൽ എനിക്കെന്തു ബന്ധം

ഇരുൾ മൂടിയൊരീ വഴിയിൽ എന്തുണ്ട് സ്വന്തം

ഇവിടെയീ ദുനിയാവിൽ എനിക്കെന്തു ബന്ധം

ഇരുൾ മൂടിയൊരീ വഴിയിൽ എന്തുണ്ട് സ്വന്തം

ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം

ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം....

ഈ ഇടവഴിയേ വരണം അവളുടെ നിർബന്ധം

ഭ്രാന്തായാൽ എന്തു സുഖം..സകറാത്തുൽ മൗത്തെന്തുരസം

ഭ്രാന്തായാൽ എന്തു സുഖം...സകറാത്തുൽ മൗത്തെന്തുരസം....

ഇനിയുമെത്രയോ നാളിൻ വഴിദൂരമുണ്ട്

ലൈലാന്റെ കസറിന്നലങ്കാരം കണ്ട്

ഇനിയുമെത്രയോ നാളിൻ വഴിദൂരമുണ്ട്

ലൈലാന്റെ കസറിന്നലങ്കാരം കണ്ട്

അതിനാലെ നിസ്ക്കാരം ജന്മം കസറിണ്ട്

അതിനാലെ നിസ്ക്കാരം ജന്മം കസറിണ്ട്....

അവകാശിയായ് ഞാനല്ലാതെയാരുണ്ട്

ഭ്രാന്തായാൽ.....

ഭ്രാന്തായാൽ എന്തു സുഖം....സകറാത്തുൽ മൗത്തെന്തുരസം

കൊടും കാട്ടിനുള്ളിലെയാ കൊള്ളിക്കൊരു ലാക്ക്

ചുടുമുത്തം നൽകണം എനിക്കും ലൈലാക്ക്

കൊടും കാട്ടിനുള്ളിലെയാ കൊള്ളിക്കൊരു ലാക്ക്

ചുടുമുത്തം നൽകണം എനിക്കും ലൈലാക്ക്

കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്

കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്....

കൊട്ടാരത്തിൽ ഇന്നത് ലൈലാന്റെ ഹറാക്ക്

ഭ്രാന്തായാൽ.....

ഭ്രാന്തായാൽ എന്തു സുഖം...സകറാത്തുൽ മൗത്തെന്തുരസം

ദിഖറിന്നിടമില്ല മധുകൂറുന്നൊഴിയില്ല

ദിഖറിന്നിടമില്ല മധുകൂറുന്നൊഴിയില്ല...

നിക്കാരം നോമ്പജ്ജ് സഖാത്തും അടവില്ല

നിക്കാരം നോമ്പജ്ജ് സഖാത്തും അടവില്ല....

ഭ്രാന്തായാൽ.....

ഭ്രാന്തായാൽ എന്തു സുഖം....സകറാത്തുൽ മൗത്തെന്തുരസം

ഭ്രാന്തായാൽ എന്തു സുഖം..സകറാത്തുൽ മൗത്തെന്തുരസം....

സകറാത്തുൽ മൗത്തെന്തുരസം

സകറാത്തുൽ മൗത്തെന്തുരസം....

Song information

വര്‍ഷം: 2026

സംഗീതം: ജേക്സ് ബിജോയ്

ഗാനരചന: ജാബിര്‍ സുലൈം

ഗായകര്‍: ജാബിര്‍ സുലൈം, കെ എസ് ഹരിശങ്കർ, ഉന്മേഷ് ഉണ്ണികൃഷ്ണൻ

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഖലീഫ

Explore this song