Malayalam lyrics
ഭക്തവത്സലാ പരമവിഭോ നിത്യാനന്ദ നീ നമോ നമ തൃപ്പാദം വണങ്ങാം തിരുനാമം പാടാം പ്രത്യക്ഷനാകണേ ഗുരുദേവാ സ്വാമിജിയേ ശരണം തരണം സൽഗുരുവേ ശരണം തരണം അവിടുത്തെ മായകളാർക്കറിയാം അടിയങ്ങളെല്ലാം അജ്ഞന്മാർ നിർവാണം വിട്ടുടനുണരേണം നിത്യവും ദർശനമരുളേണം (ഭക്തവത്സലാ......) പരമാത്മാവും ജീവാത്മാവും പതിതരാം ഞങ്ങൾക്കവിടുന്നല്ലോ പകലും രാവും ഉദയാസ്തമനവും പരം പൊരുളേ നിൻ മഹിമയല്ലോ (ഭക്തവത്സലാ......) നേർവഴി ഞങ്ങളെ നയിച്ചിടേണം നേർവരും ദുഃഖങ്ങൾ ഒഴിച്ചീടേണം അവിടുത്തെ വഴിയേ വരുവാൻ ഞങ്ങൾക്കും അനുഗ്രഹം നല്കണേ ഗുരുദേവാ (ഭക്തവത്സലാ......) ഉണരൂ ഗുരുദേവാ കനിയൂ ഗുരുദേവാ ദർശനമരുളൂ ഗുരുദേവാ ഗുരുദേവാ ഗുരുദേവാ ഗുരുദേവാ
Song details
വര്‍ഷം: 1979
സംഗീതം: ജി ദേവരാജന്‍
ഗാനരചന: പാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍: പി ജയചന്ദ്രൻ, കോറസ്
രാഗം: ശങ്കരാഭരണം
ഹിന്ദുസ്ഥാനി രാഗം: ബിലാവൽ, ശുദ്ധ ബിലാവൽ
വിശദവിവരങ്ങള്‍: നിത്യാനന്ദ
Album: മാനവധർമ്മം
- Singer: പി ജയചന്ദ്രൻ
- Singer: കോറസ്
- Film / album: മാനവധർമ്മം
- Composer: ജി ദേവരാജന്‍
- Lyricist: പാപ്പനംകോട് ലക്ഷ്മണന്‍