Malayalam lyrics
ആഷാഢസന്ധ്യയിലെ മേഘങ്ങളേ ആയിരം ചിറകുള്ള മോഹങ്ങളേ.. ആഷാഢസന്ധ്യയിലെ മേഘങ്ങളേ ആയിരം ചിറകുള്ള മോഹങ്ങളേ അന്തരാത്മാവിൻ വേനലിലെരിയും എൻ സ്വപ്നശാഖകളിൽ... മന്ദാരപ്പൂ വിടർത്തൂ കനവിന്റെ കണ്ണാടിക്കൂടുടഞ്ഞു കതിരുകാണാക്കിളി പറന്നകന്നു എൻ നിഴലേ ഈ വീഥിയിൽ നീ എങ്കിലുമൊന്നനുഗമിക്കൂ നനയുന്നുവോ പൂമിഴികൾ കൊഴിയുന്നുവോ നിശാഗന്ധികൾ ഈ യാത്രയിൽ എൻ ഓർമ്മകൾ ഇനിയെങ്കിലും ഇട നൽകുമോ ആഷാഢസന്ധ്യയിലെ മേഘങ്ങളേ ആയിരം ചിറകുള്ള മോഹങ്ങളേ ആഷാഢസന്ധ്യയിലെ മേഘങ്ങളേ ആയിരം ചിറകുള്ള മോഹങ്ങളേ അന്തരാത്മാവിൻ വേനലിലെരിയും എൻ സ്വപ്നശാഖകളിൽ.. മന്ദാരപ്പൂ വിടർത്തൂ
Song video
Song details
Music: ടി കെ ലായന്‍
Film/album: വാൽക്കണ്ണാടി
Song video
- Singer: കെ എസ് ചിത്ര
- Film / album: വാൽക്കണ്ണാടി
- Composer: ടി കെ ലായന്‍
- Lyricist: ജി കെ പള്ളത്ത്
- Singer: കെ ജെ യേശുദാസ്