Malayalam lyrics
അരികത്തായ് അഴകേ മോഹിക്കും മിഴികൾ പ്രേമത്തിൻ മധുരം നുകരാൻ കാണാനായ് കനവേ അതിലേറേ കൊതിയായ് നീയെന്നിൽ പടരും നിമിഷം സഖി നിന്നെ കാത്ത് സഖി നിന്നെ ഓർത്ത് സ്വപ്നം കാണും നേരത്ത് ഇനിയെന്നും തുണയായ് ഇനിയെന്നും നിഴലായ് പെണ്ണേ നീയെൻ ചാരത്ത് അരികത്തായ് അഴകേ മോഹിക്കും മിഴികൾ പ്രേമത്തിൻ മധുരം നുകരാൻ തമ്മിൽ കാണാൻ ദൂരം താണ്ടി പോകാം എൻ വരയിൽ തെളിയും മായാരൂപം തേടാം നിനവൊരു തളിരിത മലരായ് മലരൊരു മധുകണ തനുവായ് തനുമതി പുളകിത തിരയായ് തിരയതു കടലല മൊഴിയായ് അറിയാതെ മഴയായി എൻ വാനിൽ പൊഴിയാൻ വരുമോ നീ മുകിലോടേ മണിമാരൻ അരികേ സഖി നിന്നെ കാത്ത് സഖി നിന്നെ ഓർത്ത് സ്വപ്നം കാണും നേരത്ത് ഇനിയെന്നും തുണയായ് ഇനിയെന്നും നിഴലായ് പെണ്ണേ നീയെൻ ചാരത്ത് മേലേ വാനിൽ മായാകാശത്താരം മിന്നാമിന്നി പെണ്ണോടലിയും നേരം എൻമനമൊരു ചെറുകിളിപോലെ കിളിമൊഴി മധുവിധു സുഖമോടെ സുഖമെഴുമനുപമ കുളിർപോലെ കുളിരതു പലവുരു തളിരായി അരികിൽ നീ അഴകേ നീ തഴുകാമോ മൃദുവായ് നിന്നോടെൻ പ്രണയം ഞാൻ അറിയാതെ മൊഴിയാം അരികത്തായ് അഴകേ മോഹിക്കും മിഴികൾ പ്രേമത്തിൻ മധുരം നുകരാൻ കാണാനായ് കനവേ അതിലേറേ കൊതിയായ് നീയെന്നിൽ പടരും നിമിഷം സഖി നിന്നെ കാത്ത് ഇനി നിന്നെ ഓർത്ത് സ്വപ്നം കാണും നേരത്ത് ആ.. ഇനിയെന്നും തുണയായ് ഇനിയെന്നും നിഴലായ് കണ്ണേ നീയെൻ ചാരത്ത് ആ.. പെണ്ണേ നീയെൻ ചാരത്ത് ആ...
Song details
Music: വിഷ്ണു മോഹനകൃഷ്‌ണൻ
Film/album: സ്വപ്നസുന്ദരി
- Singer: സിദ്ധാർത്ഥ് ശങ്കർദേവനന്ദ
- Film / album: സ്വപ്നസുന്ദരി
- Composer: വിഷ്ണു മോഹനകൃഷ്‌ണൻ
- Lyricist: ജെറിൻ