Malayalam lyrics
ആരാരീരാരിരാരോ ആരാരീരാരിരാരോ മുത്തേ നീ ചായുറങ്ങ് എന്നോമല്പ്പൊന്നുറങ്ങ് ആരാരീരാരിരോ ആരാരീരാരിരാരോ ആരാരീരാരിരാരോ കണ്ണെ നീ വാവുറങ്ങ് എൻ മാറിൽ ചേർന്നുറങ്ങ് ആരാരീരാരിരോ ആരാരീരാരിരോ അമ്മയും ഞാനച്ഛനും ഞാൻ കണ്മണീ നീയെൻ നിധി (2) നിന്നിളം ചിരി നാദമിന്നെൻ ആത്മരാഗം ജീവനെ എന്റെ നെഞ്ചിലെ നോവിനുള്ളിൽ കൂടു കൂട്ടി നീ കണ്മണി (2) (ആരാരിരാരിരാരോ...) ഇങ്കു വാർക്കും നെഞ്ചകം ഞാൻ പൊന്മണി നിൻ തൊട്ടിൽ ഞാൻ (2) പ്രാണനേകി ഞാൻ കണ്ണെ നിന്നെ പോറ്റിടും പൊന്നോമലായ് കണ്ണു ചിമ്മും താരമായ് നീ അമ്മ വാനിൽ കാവലായ് (2) (ആരാരിരാരിരാരോ...) --------------------------------------------------------------------
Song details
Music: സജി റാം
Film/album: കങ്കാരു
- Singer: കെ ജെ യേശുദാസ്
- Film / album: കങ്കാരു
- Composer: സജി റാം
- Lyricist: ബിജു കൈപ്പറേടൻ