Malayalam lyrics

അന്തിമുകിൽ നിറം പകർന്നൊരീ
അങ്കണക്കോലതൻ കോണിൽ
സന്ധ്യപോലും മൂകം ചേക്കേറുവാൻ
പമ്മിപ്പതുങ്ങുന്നതെന്തേ
പൊന്നിരുളിൽ ഇളംനിലാവും
ചന്ദനം പൂശിയ വഴിയേ
(അന്തിമുകിൽ...)
പഴയ കൂട്ടിൽ പകരമിരുന്നവൾ
കാണാദൂരെയകന്നു
കുയിൽമകളേതോ കൂടിനുള്ളിൽ
കുലമറിയാതെ കരഞ്ഞു
അമ്മേ....അമ്മേ
ആരുയിരല്ലേ ഞാൻ
അന്തിമുകിൽ നിറം പകർന്നൊരീ
അങ്കണക്കോലതൻ കോണിൽ
സന്ധ്യപോലും മൂകം ചേക്കേറുവാൻ
പമ്മിപ്പതുങ്ങുന്നതെന്തേ
പൊന്നിരുളിൽ ഇളംനിലാവും
ചന്ദനം പൂശിയ വഴിയേ

Song details

Music: മോഹൻ സിത്താര

Film/album: മന്ത്രിക്കൊച്ചമ്മ

Song video

Watch on YouTube

Film/album: മുൻ‌പേ പറക്കുന്ന പക്ഷി