Malayalam lyrics
അന്തിക്കു വാനിൽ തിരി തെളിക്കാതെന്‍റെ അമ്പിളി തെല്ലെങ്ങു പോയി (2) അമ്മനിലാവിന്‍റെ കൈ പിടിക്കാതെ പൊന്നുണ്ണിക്കിടാവെങ്ങു പോയി കണ്ണല്ലേ എന്‍റെ കരളല്ലേ എങ്ങു പോയ് എങ്ങു പോയ് എന്നുണ്ണി (അന്തിക്കു വാനിൽ) അരയാലിലകൾ കാറ്റിൽ ഹരിനാമ കീർത്തനം പതിവായ് ജപിക്കുന്ന ഗുരുവായൂരിൽ ഒരു തരി നേരം തരിച്ചു ഞാൻ നിന്നു പോയ് യമുനയിൽ പൂക്കൾ കൊഴിഞ്ഞ പോലെ എന്നരികിൽ നീ വന്നൊന്നു നിന്ന പോലെ (അന്തിക്കു വാനിൽ)
Song details
Music: ഔസേപ്പച്ചൻ
Film/album: ബാങ്കോക് സമ്മർ
- Singer: സുജാത മോഹൻ
- Film / album: ബാങ്കോക് സമ്മർ
- Composer: ഔസേപ്പച്ചൻ
- Lyricist: ഷിബു ചക്രവർത്തി