Malayalam lyrics
അന്നൊരു രാവിൽ പൊങ്കിനാവിൽ വന്നൂ നീ നിൻ കൈകളെന്നെ മന്ത്രകോടി ചാർത്തിച്ചു സ്വപ്നത്തിൻ സൗഗന്ധികപ്പൂ കൊഴിഞ്ഞു തല്പത്തിൽ കൺ തിരുമ്മീ ഞാനിരുന്നൂ വീണപൂവിൻ കവിളിൽ തലോടി പാടിയാദ്യമായ് നിന്നെയോർത്തു ഞാൻ പ്രേമവതിയായ് ഞാൻ മുന്തിരി തൻ മൂവിലയാൽ പണ്ടു നാണം മറച്ച കാലം നിൻ കിനാവിൽ കണ്ടവൾ ഞാൻ എന്നും നിൻ പാതിമെയ്യാണു ഞാൻ പാനകേളിയിൽ പാണി മുത്തി നാം പാടുമിനിയൊന്നായ് വർണ്ണങ്ങൾ പൂക്കും പൊൻ കിനാവ് നേരല്ലാ കണ്ണഞ്ചുമേതോ മാരിവില്ലിൻ പൂഞ്ചില്ല മായാത്ത സ്വപ്നമുണ്ടോ പൂക്കളുണ്ടോ മാനസ മോഹങ്ങൾ ചഞ്ചലങ്ങൾ വാഴ്വിൻ യാത്രാ വഴികൾ പിരിഞ്ഞൂ നിന്നോടിന്നിതാ നന്ദിയോതി ഞാൻ യാത്ര തുടരുന്നൂ എൻ മനസ്സിൻ താളുകളിൽ നിന്റെ സൗവർണ്ണരൂപം മാത്രം നിൻ മനസ്സിൻ താളിൽ നിന്നും കാലം സ്വീകരിക്കുകീ സ്നേഹമാനസം മാപ്പു തരുകില്ലേ ---------------------------------------------
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: മാസ്മരം
- Singer: ജി വേണുഗോപാൽസുജാത മോഹൻ
- Film / album: മാസ്മരം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഒ എൻ വി കുറുപ്പ്