Malayalam lyrics
ഉഹൂഹും ..ഹാ ..അഹഹാ അന്നം ചിന്നം.. പെയ്തു മഴ പെയ്തു അന്നം ചിന്നം.. പെയ്തു മഴ പെയ്തു വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു എന്റെ സൂര്യന്‍.. അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ ആരറിയുന്നു തീരെ ചെറിയൊരു പൂവിന്നനുരാഗം ..ഓ അന്നം ചിന്നം.. പെയ്തു മഴ പെയ്തു മഴയുടെ സംഗീതത്തില്‍ നിന്നൊരു മഴവില്ലിന്‍ പൂവിരിയുന്നു ഏഴു സ്വരങ്ങളില്‍ നിന്നിതള്‍ വിരിയുന്നേഴുമനോഹര വര്‍ണ്ണങ്ങള്‍ വരൂ വരൂ... നീ കൈക്കൊള്‍കതിനുടെ മധുര പരാഗങ്ങള്‍ ഓ ..അന്നം ചിന്നം... പെയ്തു മഴ പെയ്തു ഇണയായ്.. പ്രണയക്കുരുവികളേ വരൂ ഇനിയൊരു ഗാനം പാടൂ ഏകാന്തതയുടെ വള്ളിക്കുടിലിൽ ഏകാകിനിയായി ഇരിപ്പൂ ഞാന്‍ വരും വരും നീ ഒരു നാള്‍ എന്നെന്‍ പകല്‍ക്കിനാവോതി അന്നം ചിന്നം.. പെയ്തു മഴ പെയ്തു വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു എന്റെ സൂര്യന്‍.. അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ ആരറിയുന്നു തീരെ ചെറിയോരു പൂവിന്നനുരാഗം ഓ..അന്നം ചിന്നം.. പെയ്തു മഴ പെയ്തു
Song details
Music: രാജീവ് ഒ എൻ വി
Film/album: മണ്‍സൂണ്‍
- Singer: അപർണ രാജീവ്
- Film / album: മണ്‍സൂണ്‍
- Composer: രാജീവ് ഒ എൻ വി
- Lyricist: ഒ എൻ വി കുറുപ്പ്