Malayalam lyrics

അനന്ത സ്നേഹത്തിന്‍ ആശ്വാസം പകരും

പനിനീര്‍ വെഞ്ചെരിപ്പ്

കണ്ണില്‍ കാരുണ്യം മുഴുകേ മുഴുകേ

പനിനീര്‍ വെഞ്ചെരിപ്പ്

നക്ഷത്രത്തിരികത്തും അത്യുന്നതങ്ങളില്‍

നല്ലിടയനു സ്വസ്തി

ആമേന്‍.........

അനന്ത സ്നേഹത്തിന്‍ ആശ്വാസം പകരും

പനിനീര്‍ വെഞ്ചെരിപ്പ്

അന്തിമിനുക്കത്തില്‍ ചെന്തീപോലെ

ആ മാലാഖവന്നാല്‍

ഒരുങ്ങാന്‍ നേരമില്ലാ ഒഴിയാന്‍ പഴുതില്ലാ

നീര്‍പ്പോളകളേ യാത്ര

മര്‍ത്യന്റെ ദുരിതങ്ങള്‍ മുള്‍മുടിയാക്കിയ

നല്ലിടയനു സ്വസ്തി

ആമേന്‍........

കര്‍ത്താവിന്‍ കനിവായ് സുവിശേഷപ്പൊരുളായ്

കബറില്‍ നിന്നുത്ഥാനം

നിത്യതപുല്‍കാന്‍ തിരുസന്നിധി പൂകാന്‍

പ്രിയമുള്ളവരേ യാത്ര

വ്യര്‍ഥമീയുലകത്തില്‍ സത്യമാം വഴികാട്ടും

നല്ലിടയനു സ്വസ്തി

ആമേന്‍..........

Song information

വര്‍ഷം: 1981

സംഗീതം: എം ബി ശ്രീനിവാസന്‍

ഗാനരചന: കാവാലം നാരായണപ്പണിക്കര്‍

ഗായകര്‍: കെ ജെ യേശുദാസ്, കോറസ്

വിശദവിവരങ്ങള്‍: ദേവിപിള്ള

വിഡിയോ: സംശയാലു

Album: വിട പറയും മുൻപെ

Explore this song