Malayalam lyrics

അനാദിയാം എൻ സ്നേഹം

അഴകേ ഞാൻ നിനക്കു തന്നൂ (2)

നിലാവു നിറയും മിഴിയിൽ നിറദീപം തെളിഞ്ഞു നിന്നൂ

ഇലവീഴാപൂഞ്ചിറയിൽ പകൽ മുങ്ങും പാൽക്കടവിൽ (അനാദിയാം...)
വെയിൽ മഴ തംബുരുവിൽ

ശ്രുതിയിടും ഓർമ്മകളിൽ

നീ നിറയുന്ന ഭാവനയോ

സുഖമുള്ള വേദനയോ

വിരഹിണി ശീതം വിട പറയുമ്പോൾ

ഇനിയും നീ വരുമോ ഈറൻ മൊഴി തരുമോ (അനാദിയാം...)

ഇണ മറ പൂന്തണലിൽ

തിരി വൈക്കും സന്ധ്യകളിൽ

നീ തിരിയിട്ട മൺ വിളക്കിൽ

തെളിയുന്നു ചന്ദ്ര ദളം

മറവിയിലേതോ

മധുരവുമായെൻ മൗനം കാത്തിരുന്നു

മനസ്സും കാത്തിരുന്നു (അനാദിയാം..)

-----------------------------------------------------------

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: സഹയാത്രികയ്ക്ക് സ്നേഹപൂർവം