Malayalam lyrics
അമ്പിളിപ്പൊളിപോലെ തെളിനെറ്റി അതില്‍ കുമ്പളക്കുരു പോലെ കുറി തൊട്ട് നീ അന്നണഞ്ഞപ്പോള്‍ ഉണര്‍ന്നൂ മോഹത്തിന്‍ കുമ്പളവള്ളിയില്‍ ഒരു മൊട്ട് ആൺപൂവോ അത് പെൺപൂവോ (അമ്പിളി...) പരിണയ മാല്യത്തിന പരിമളമുതിര്‍ക്കുന്ന പരിമൃദുസ്വപ്നത്തിന്‍ താഴ്വരയിൽ നിന്‍ നീലമിഴിയുടെ നിറദീപനാളത്തില്‍ നിര്‍വൃതി പൂവായ് വിടരും -ഞാനൊരു നിര്‍വൃതി പൂവായ് വിടരും ഞാന്‍ (അമ്പിളി...) പ്രിയതരമൊരു പാട്ടിന്‍ പൊന്മണി തേരേറി നമ്മളിന്നണഞ്ഞൊരീ നികുഞ്ജത്തില്‍ പൂഞ്ചോല തഴുകുന്ന പുളിനത്തിന്‍ മാര്‍ത്തട്ടില്‍ പ്രണയത്തിന്‍ പൂന്തേനായ് നുരയും ഞാന്‍ -ഹൃദ്യ പ്രണയത്തിന്‍ പൂന്തേനായ് നുരയും ഞാന്‍ (അമ്പിളി...)
Song video
Song details
Music: നടേഷ് ശങ്കർ
Raaga: സിന്ധുഭൈരവി
Film/album: ആന്ദോളനം
- Singer: കെ ജെ യേശുദാസ്
- Film / album: ആന്ദോളനം
- Composer: നടേഷ് ശങ്കർ
- Lyricist: യൂസഫലി കേച്ചേരി