Malayalam lyrics

ഹെഹേയ് അലുവാമെയ്യാളേ വിടുവാ ചൊല്ലാതെ
അലുവാമെയ്യാളേ താമരപ്പൂങ്കണ്ണാളേ
അഞ്ചിക്കൊഞ്ചി കുഴഞ്ഞു വന്നു
വന്ദനം ചെയ്‌ പെണ്ണാളേ
അസ്സലാമലൈക്കും നമസ്തേ നമസ്കാർ
അരമണിക്കൂർ ശുക്കിരിയാ ശീമാന്മാരെ
ങ്ങ്ഹാ (അസ്സലാമലൈക്കും....)
ഭരതനാട്യമാടേണം കുച്ചിപ്പുടി വേണം...ഹൊയ്യ
ആടാം ഞാനാടാം ഞാനാമ്പിറന്നോനേ ഹൊയ്
കഥകളിയും കോമഡിയും തെരുതെരെ വേണം...ഹൊയ്യ
പൂ ചൂടും പാവാട ചുരുൾ നിവർന്നാടാം
മലർമിഴിയിണ തന്നിൽ ചുടുമണൽ പൊരിഞ്ഞുതിരേണം
മലർമിഴിയിണ തന്നിൽ ചുടുമണൽ പൊരിഞ്ഞുതിരേണം
ചൊരിമണലിൽ പയർമണിപോലുറഞ്ഞാടാം ഞാൻ
ചൊരിമണലിൽ പയർമണിപോലുറഞ്ഞാടാം ഞാൻ
(അലുവാമെയ്യാളേ......)
അഷ്ടമഹാ അൽഭുതമീ സൈക്കിൾ യജ്ഞം
ഹയ്യ അതു ശരിയാണതു ശരിയാണാമ്പിറന്നോനേ
ഇതിലും വലിയ വേലകളെൻ കീശയിലുണ്ട്
ഹയ്യ ഒരു കൂറപ്പേൻപോലും അതിനകത്തില്ലേ
നിനക്കതെങ്ങനെ അറിയാമെടി
കുരുത്തംകെട്ട പെണ്ണേ ? ങഹാ
(നിനക്കതെങ്ങനെ......)
പൊതുജനങ്ങടെ ഇടയ്ക്കതെല്ലാം
വിളമ്പണമോ ഞാൻ....
(പൊതുജനങ്ങടെ......)
(അലുവാമെയ്യാളേ....)

Song information

വർഷം: 1975

സംഗീതം: ശ്യാം

ഗാനരചന: ഭരണിക്കാവ് ശിവകുമാർ, ബിച്ചു തിരുമല

ഗായകർ: പട്ടം സദൻ, അമ്പിളി രാജശേഖരൻ

വർഗ്ഗീകരണം: ഹാസ്യം

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: കാമം ക്രോധം മോഹം

Explore this song