Malayalam lyrics
ആൽമരം ചായും നേരം ആശ്രയം മായും നേരം ആത്മദു:ഖം വിതുമ്പുന്നു വേർപെടും ബന്ധങ്ങൾ വേനൽ കുടീരങ്ങൾ ദാഹാഗ്നിയിൽ എരിയുന്നു കണ്ണുനീർ പാടമോ പാഴ്മണൽ കാടോ കാനൽ തടാകമോ കാണാ കിനാവോ കൈവശം നിങ്ങൾ നേടുന്നു [ ആൽമരംചായും..] ഓഹരി വാങ്ങിയീ ഊഴിയും വാനവും ഒരുനാൾ തമ്മിൽ പിരിഞ്ഞേ പോയ് താരക പൊൻപണം മാനത്ത് മിന്നുമ്പോൾ താഴെ പൂക്കൾ കൊഴിഞ്ഞേപോയ് ഓ.. ഭാഗപത്രങ്ങളേ പാപപുണ്യങ്ങളേ മണ്ണിലോ വിണ്ണിലോ നിങ്ങൾതൻ താവളം എങ്ങുപോയ് നീതൊഴും സ്വർണ്ണ ദീപം [ആൽമരംചായും...] തങ്ങളിൽ തല്ലിയീ ആഴിയും തീരവും പിന്നെയും തമ്മിൽ അകന്നാലും പാവമാം തീരത്തെ പുൽകുന്ന സാഗരം പാതിരാ കാറ്റിൽ തേങ്ങുന്നു ഓ... സ്നേഹ ബന്ധങ്ങളേ ജീവ ഗന്ധങ്ങളേ വേർപെടാനാകുമോ നീളുമീ യാത്രയിൽ പാവനം പൈതൃകം നേടുമോ നീ [ ആൽമരം ചായും..]
Song video
Song details
Music: മോഹൻ സിത്താര
Film/album: കഥാനായകൻ
Song video
- Singer: കെ ജെ യേശുദാസ്
- Film / album: കഥാനായകൻ
- Composer: മോഹൻ സിത്താര
- Lyricist: എസ് രമേശൻ നായർ
- Singer: കെ എസ് ചിത്ര