Malayalam lyrics
അഴകേ നീ പാടും പ്രേമഗാനം മോഹനം അഴലിൽ ഞാൻ ആടും ശോകമൂകം നാടകം എൻ കനവിൽ നിൻ രൂപം എൻ കാതിൽ നിൻ ഗാനം കരളിൽ നീറിയെരിയും മോഹം നീ ഓമലേ അഴകേ നീ പാടും പ്രേമഗാനം മോഹനം അഴലിൽ ഞാൻ ആടും ശോകമൂകം നാടകം ആകാശ താമരയായ് പൂത്തു നിന്നൂ നീ ചിറകറ്റ കരിവണ്ടായ് നോക്കി നിന്നൂ ഞാൻ ഞാൻ മൂളും ഗാനം സ്നേഹത്തിൻ ഗീതം ഒരു കാറ്റിൻ താളക്കയ്യിൽ നിന്നെത്തേടിയലഞ്ഞു വരും നിന്നെ തേടി അലഞ്ഞു വരും അഴകേ നീ പാടും പ്രേമഗാനം മോഹനം അഴലിൽ ഞാൻ ആടും ശോകമൂകം നാടകം അനുരാഗത്തേൻപുഴയിൽ നീന്തി വന്നൂ നാം കദനത്തിൻ നീർച്ചുഴിയിൽ താണു പോയി ഞാൻ മിഴിനീർ വെൺമുത്തും ഹൃദയപ്പൂ മൊട്ടും കരളിന്റെ നാക്കിലയിൽ പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ അഴകേ നീ പാടും പ്രേമഗാനം മോഹനം അഴലിൽ ഞാൻ ആടും ശോകമൂകം നാടകം എൻ കനവിൽ നിൻ രൂപം എൻ കാതിൽ നിൻ ഗാനം കരളിൽ നീറിയെരിയും മോഹം നീ ഓമലേ അഴകേ നീ പാടും പ്രേമഗാനം മോഹനം അഴലിൽ ഞാൻ ആടും ശോകമൂകം നാടകം
Song video
Song details
Music: മോഹൻ സിത്താര
Film/album: ജോക്കർ
- Singer: കെ ജെ യേശുദാസ്
- Film / album: ജോക്കർ
- Composer: മോഹൻ സിത്താര
- Lyricist: എ കെ ലോഹിതദാസ്