Malayalam lyrics
അഴകേ അഴകേ നീ എന്നരികേ വന്നു ഞാൻ നില്പൂ മനവും കവരുവാൻ മെല്ലെ മൊഴിയുന്നു പ്രേമഗാനം അനുരാഗഗീതം അതിൻ ലോലമന്ത്രം ഉള്ളിന്നുള്ളിലൊഴുകുന്ന സ്നേഹഗാനം അതിലേറെ മോഹം അതിസ്നേഹഗാനം വരുകില്ലേ ഒരുമിക്കുവാൻ മധുപകരാൻ അഴകേ അഴകേ നീ എന്നരികേ വന്നു ഞാൻ നില്പൂ മനവും കവരുവാൻ താരം പൂക്കും നീല രാവിൽ തീരത്തായണയും പൊൻതിങ്കൾ തമ്മിൽ തമ്മിൽ ചേരും നാളിനായ് സ്വപ്നങ്ങൾ നെയ്തിടും നിമിഷങ്ങൾ കാറ്റിൽ മൂളും തണ്ടിന്നീണം കേട്ടൂ പ്രണയമേ അഴകേ അഴകേ നീ എന്നരികേ വന്നു ഞാൻ നില്പൂ മനവും കവരുവാൻ ഞാനും കൂടാം നിന്റെ കൂടെ സ്നേഹത്തിൻ പൂവായി വിരിഞ്ഞീടും ഞാനും നീയും കാണും കനവിൽ പ്രണയത്താൽ നിറയും രാവുകൾ എന്നിൽ ഇളം തെന്നൽപോലെ കേട്ടൂ പ്രണയമേ അഴകേ അഴകേ നീ എന്നരികേ വന്നു ഞാൻ നില്പൂ മനവും കവരുവാൻ
Song video
Song details
Film/album: മൈ ഡിയര്‍ മമ്മി
- Singer: നജിം അർഷാദ്ദുർഗ്ഗ വിശ്വനാഥ്
- Film / album: മൈ ഡിയര്‍ മമ്മി
- Lyricist: റാഫി മതിര