Malayalam lyrics
അളകാപുരിയിൽ അഴകിൻ നഗരിയിൽ അണിമുകിലേ നീ പോയി വരൂ (അളകാപുരിയിൽ..) കളമൊഴിയിരിക്കും കിളിവാതിലിൻ ചാരേ ഒളി തൂകി കുളിർ തൂകി ചെന്നു നീയെൻ കഥ ഒന്നൊഴിയാതെ പറഞ്ഞു തരൂ (അളകാപുരിയിൽ..) വിരഹിണിയാമവൾ വിധുരമാമോർമ്മകൾ വിഹരിക്കുകയാവാം മടിയിലിരിക്കും മണിവീണ മീട്ടാൻ മറന്നിരിക്കുകയാവാം (അളകാപുരിയിൽ..) വിഗതവിഭൂഷണയായി വിശ്ലഥ വേണിയായ് വിലപികുകയാവാം ഉഴുതിടും മണ്ണിൽ പുതു മഴത്തുള്ളികളാൽ പുളകം ചാർത്തി വരൂ (അളകാപുരിയിൽ..)
Song video
Song details
Music: ജി ദേവരാജൻ
Raaga: ഹംസധ്വനി
Film/album: പ്രശസ്തി
- Singer: കെ ജെ യേശുദാസ്
- Film / album: പ്രശസ്തി
- Composer: ജി ദേവരാജൻ
- Lyricist: ഒ എൻ വി കുറുപ്പ്