Malayalam lyrics

ആഴിയലപ്പൂങ്കുളിരാട്ടം 
കുളിരാട്ടം കുളിരാട്ടം
ആലോലത്തേന്‍ തിരയാട്ടം 
തിരയാട്ടം തിരയാട്ടം
ആനന്ദപ്പൊന്‍ കതിരാട്ടം 
കതിരാട്ടം കതിരാട്ടം
ആശയ്ക്കൊരു കളിവിളയാട്ടം 
വിളയാട്ടം വിളയാട്ടം 
ഓ...
വാ വാ പൊന്നരയാ - തെളി-
വാനം തീപ്പൂട്ടി
പഞ്ഞക്കെടുതിയില് 
ഒരു കഞ്ഞീം കലമേറ്റി
ആഞ്ഞു തുഴഞ്ഞോ ചാകര കണ്ടേ
ചാകര കണ്ടേ ചാകര കണ്ടേ
ആഴക്കടലിലു പൊൻപണമുണ്ടേ
പൊൻപണമുണ്ടേ പൊൻപണമുണ്ടേ
ആഞ്ഞു തുഴഞ്ഞോ ചാകര കണ്ടേ
ആഴക്കടലിലു പൊൻപണമുണ്ടേ
വന്നല്ലോ തുറയിലു പൊടിപൂരം 
ഹോ ഹോ
മീനാണേ... പൊൻവല നിറയേ
തേനാണേ... നെഞ്ചകമാകേ 
(ആഞ്ഞു...)
ആശത്തിരകളെ കനകം നീട്ടി
വീശിയ വലയില് നെയ്മീൻ കിട്ടി
കൊഞ്ചിക്കുഴയണ കൊഞ്ചേ വായോ
വഞ്ചി നിറച്ചും പവിഴം തായോ
ഇന്നരയന്റെ ചുണ്ടില് 
പുന്നാരങ്ങൾ പൂക്കണ്
കാറ്റിലൊരീണം കേൾക്കണ് ഓ...
പുന്നാരങ്ങള് പൂക്കണ് 
കാറ്റിലൊരീണം കേൾക്കണ്
വന്നാട്ടെ വന്നാട്ടെ മാളോരെ
വായ്നോക്കാൻ നിൽക്കണതെന്തിനു വാളോങ്ങാനൊരു വാള തരാം
അരി വാങ്ങാൻ കാശു തരാമോ അയിലപ്പൊന്നു തരാം 
ഓഹോ...
വാ വാ പൊന്നരയാ തെളിമാനം തീ പൂട്ടി
പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി
കടലമ്മയ്ക്കൊരു കൊട്ടാരമുണ്ടേ
കൊട്ടാരത്തിന്നൊരുള്ളറയുണ്ടേ
ഉള്ളറ വാതിൽ തുറക്കണിതമ്മ
വള്ളത്തിൽ തങ്കം നിറയ്ക്കണിന്നമ്മ
(കടലമ്മയ്ക്കൊരു..)
കണ്ണാടിപ്പൂങ്കവിളില്‍ മിന്നാട്ടങ്ങള് കാണണ്
കാതിലൊരീണം കേൾക്കണ് ഓ...
മിന്നാട്ടങ്ങള് കാണണ്
കാതിലൊരീണം കേൾക്കണ്
തന്നാട്ടെ തന്നാട്ടെ കൈനീട്ടം
വാദിക്കാൻ നിൽക്കണതെന്തിനു 
വാമീൻ പൂമീൻ ചെമ്മീൻ
കുന്നോളം കാശു തരാമോ 
കൊമ്പൻ സ്രാവു തരാം 
ഓഹോ..
വാ വാ പൊന്നരയാ 
തെളിമാനം തീ പൂട്ടി
പഞ്ഞക്കെടുതിയില് 
ഒരു കഞ്ഞീം കലമേറ്റി
(കടലമ്മയ്ക്കൊരു...)
ആഞ്ഞു തുഴഞ്ഞോ ചാകര കണ്ടേ
ആഴക്കടലിലു പൊൻപണമുണ്ടേ
വന്നല്ലോ തുറയിലു പൊടിപൂരം 
ഹോ ഹോ
മീനാണേ... പൊൻവല നിറയേ
തേനാണേ... നെഞ്ചകമാകേ 
(ആഞ്ഞു...)

Song details

Music: ജോൺസൺ

Film/album: തിരകൾക്കപ്പുറം