Malayalam lyrics
ആഴിത്തിരകള്‍ തീരത്തെഴുതും ആത്മകഥയീ ജീവിതം ആരു കേള്‍ക്കുന്നു - വിധിതന്‍ മേഘസന്ദേശം (ആഴി...) കണ്ണുനീരിന്‍ കടല്‍കടന്നീ മണ്ണിലലയും മോഹമേ സ്നേഹവസന്തം നിന്റെ മുന്നില്‍ പൂവിരിക്കാന്‍ പോരുമോ കയ്യില്‍ നിറയെ കനകമുണ്ടോ കാറ്റു തുണയുണ്ടോ - വലയില്‍ സ്വര്‍ണ്ണമീനുണ്ടോ (ആഴി...) ആ.... മറവിയിൽ നീ ഒടുവിലൊരുനാൾ മനസ്സുചായ്ക്കും വേളയിൽ മാമഴവില്ലിൻ വർണ്ണമെല്ലാം മായയായിത്തീരുമോ അരികിലുണ്ടോ തണൽമരങ്ങൾ ഹൃദയശലഭങ്ങൾ - എവിടെ ഉദയതീരങ്ങൾ (ആഴി...)
Song video
Song details
Music: ബേണി-ഇഗ്നേഷ്യസ്
Film/album: കനൽക്കിരീടം
Song video
- Singer: കെ ജെ യേശുദാസ്
- Film / album: കനൽക്കിരീടം
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ
- Singer: കെ എസ് ചിത്ര