Malayalam lyrics

ആലിലത്തോണിയുമായ് അല്ലിയിതൾ തല്പവുമായ്
അലങ്കാരഗോപുരം പണിഞ്ഞുയർത്തി
അഭിരാമ സുന്ദരീ നീയുണർത്തി
ആദ്യമായ് പ്രമദ സ്വപ്നങ്ങൾ
സ്വപ്നങ്ങൾ സ്വപ്നങ്ങൾ
(ആലിലത്തോണിയുമായ്...)
ഒരു മുളം തണ്ടിന്റെ അധരത്തിലൂറും
ഇളം തേൻ കനിയുമായ് നീ വരില്ലേ
നീല നീരാളം ഞൊറിഞ്ഞുടുത്തെത്തുമ്പോൾ
ചേലയാവോളം ഈറനണിഞ്ഞെത്തുമ്പോൾ
ഹേമന്ത ചന്ദ്രിക വിടരും
ഹേമന്ത ചന്ദ്രിക വിടരും
(ആലിലത്തോണിയുമായ്...)

കുളിർ മഞ്ഞു പെയ്യും ശുഭപാലൊളിയിൽ
തളിർ വെറ്റില ചെല്ലം തുറക്കില്ലേ
രജസ്വലയാമിനി മായും മുൻപേ
രതിസുഖലാളനം പകരും മുൻപേ
സ്വരരാഗ ഗീതകം രചിക്കാം
സ്വരരാഗ ഗീതകം രചിക്കാം
(ആലിലത്തോണിയുമായ്...)

Song details

Film/album: ആദ്യമായ്